scorecardresearch

ജിയോ മാമി ഫിലിം ഫെസ്റ്റിവലിന്റെ ഉദ്ഘാടന വേദിയിൽ തിളങ്ങി പ്രിയങ്ക ചോപ്ര; ചിത്രങ്ങൾ

താരനിബിഡമായിരുന്നു മാമി ഫിലിം ഫെസ്റ്റിവലിന്റെ ഉദ്ഘാടന രാത്രി

താരനിബിഡമായിരുന്നു മാമി ഫിലിം ഫെസ്റ്റിവലിന്റെ ഉദ്ഘാടന രാത്രി

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Priyanka Chopra Jonas | MAMI Film Festival

പ്രിയങ്ക മാമി ഫിലിം ഫെസ്റ്റിവലിൽ

വെള്ളിയാഴ്ച ജിയോ മാമി ഫിലിം ഫെസ്റ്റിവലിന്റെ ഉദ്ഘാടന രാത്രിയുടെ ശ്രദ്ധ കവർന്നത് നടി പ്രിയങ്ക ചോപ്ര ജോനാസ് ആണ്. ഐവറി- ഗോൾഡൻ കളർ തീമിലുള്ള വസ്ത്രം ധരിച്ച് റെഡ് കാർപെറ്റിലൂടെ ചുവടുവെച്ച പ്രിയങ്കയെ പാപ്പരാസികൾ പൊതിഞ്ഞു. ദേശി ഗേൾ എന്ന് ആർത്തുവിളിച്ചാണ് പാപ്പരാസികൾ താരത്തെ സ്വാഗതം ചെയ്തത്. ഏതാനും മാസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യയിലേക്ക് മടങ്ങിയെത്തിയതായിരുന്നു പ്രിയങ്ക.

Advertisment
publive-image
publive-image
publive-image

വ്യാഴാഴ്ചയാണ് പ്രിയങ്ക യുഎസിൽ നിന്നും മുംബൈയിൽ എത്തിച്ചേർന്നത്. ബന്ധുവായ പരിനീതി ചോപ്രയും രാഘവ് ഛദ്ദയുമായുള്ള വിവാഹ നിശ്ചയത്തിൽ പങ്കെടുക്കാൻ കഴിഞ്ഞ മേയിലാണ് ഏറ്റവും ഒടുവിൽ പ്രിയഭ്ക എത്തിയത്.

താരനിബിഡമായിരുന്നു മാമി ഫിലിം ഫെസ്റ്റിവലിന്റെ ഉദ്ഘാടന രാത്രി. പ്രിയങ്കയെ കൂടാതെ സോനം കപൂർ, സണ്ണി ലിയോൺ, താര സുതാരിയ, തേജസ്വി പ്രകാശ് തുടങ്ങിയ പ്രമുഖരും ചലച്ചിത്ര മേളയിൽ പങ്കെടുത്തു.

ഫർഹാൻ അക്തർ സംവിധാനം ചെയ്യുന്ന ജീ ലെ സരായിൽ ആണ് അടുത്തതായി പ്രിയങ്ക അഭിനയിക്കുന്നത്. ആലിയ ഭട്ട്, കത്രീന കൈഫ് എന്നിവരും ചിത്രത്തിലുണ്ട്.

Advertisment
Priyanka Chopra

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: