വിവാഹ ആഘോഷങ്ങൾക്കിടയിൽ പ്രിയങ്കയെ എടുത്തുയർത്തുന്ന ഭർത്താവ് നിക്ക് ജോനാസ്. സഹോദരന് പിന്തുണയുമായി ഒരു കൈ കൊണ്ട് പ്രിയങ്കയെ താങ്ങി നിർത്തി കെവിൻ ജോനാസ്. വിവാഹനാളിലെ മനോഹരമായൊരു കുടുംബചിത്രം പങ്കുവയ്ക്കുകയാണ് പ്രിയങ്ക.’എപ്പോഴും പിന്തുണയാകുന്ന സഹോദരന് ജന്മദിനാശംസകൾ’ എന്നാണ് പ്രിയങ്ക കുറിക്കുന്നത്. നിക്കിന്റെ സഹോദരനും അമേരിക്കൻ ഗായകനും നടനുമായ കെവിൻ ജോനാസിന്റെ ജന്മദിനമാണ് ഇന്ന്.
പ്രിയങ്കയ്ക്ക് പിറകെ, നിക്കും സഹോദരന് ജന്മദിനാശംസകളുമായി എത്തിയിട്ടുണ്ട്. സഹോദരന്റെ തല കളിയായി ചുമരിൽ ഇടിക്കാൻ നോക്കുന്ന ഒരു ചിത്രമാണ് നിക്ക് പങ്കുവച്ചിരിക്കുന്നത്.
ലോകമെമ്പാടും ആരാധകരുള്ള ഗായകരാണ് ജോനാസ് ബ്രദേഴ്സ്. 2005 ലാണ് കെവിൻ ജോനാസ്, ജോ ജോനാസ്, നിക്ക് ജോനാസ് സഹോദരന്മാർ ചേർന്ന് ‘ജോനാസ് ബ്രദേഴ്സ്’ എന്ന അമേരിക്കൻ പോപ് റോക്ക് ബാൻഡിനു രൂപം നൽകുന്നത്. ജോനാസ് ബ്രദേഴ്സിൽ ഏറ്റവും മുതിർന്നയാളാണ് കെവിൻ. അടുത്തിടെ മൂവരും ചേർന്ന് ‘സക്കർ’ എന്ന ആൽബവും പുറത്തിറക്കിയിരുന്നു. യൂട്യൂബ് ബിൽബോർഡ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയ ‘സക്കർ’ എന്ന ആൽബത്തിൽ ജൊനാസ് സഹോദരങ്ങൾക്കൊപ്പം പ്രിയങ്കയും സോഫി ടർണറും ഡാനിയേല ജൊനാസും അഭിനയിച്ചിരുന്നു.
നിക്കിന്റെ സഹോദരൻ ജോ ജൊനാസിന്റെ ഭാര്യയാണ് ‘ഗെയിം ഓഫ് ത്രോൺസ്’ താരം സോഫി ടർണർ. ജൊനാസ് സഹോദരന്മാരിൽ മൂത്തയാളായ കെവിൻ ജൊനാസിന്റെ ഭാര്യയാണ് ഡാനിയേല. പ്രിയങ്കയും നിക്കും തമ്മിലുള്ള ഇന്റിമേറ്റ് രംഗങ്ങളും ഗ്ലാമർ ബാത്തുമൊക്കെയായിരുന്നു സക്കറിന്റെ ഹൈലൈറ്റ്. ‘ബി കൂൾ’ ആണ് ഇവരുടെ ഏറ്റവും പുതിയ ഗാനം. നിക്കും കെവിനും ജോയും ചേർന്നാണ് പുതിയ ഗാനവും ആലപിച്ചിരിക്കുന്നത്.
Read more: വിവാഹ ജീവിതം വിജയിക്കാനുളള കാരണം വെളിപ്പെടുത്തി പ്രിയങ്ക ചോപ്ര