ബ്ലാക് ഗൗണിൽ റാംപിൽ തിളങ്ങി പ്രിയങ്ക ചോപ്ര

ഭർത്താവ് നിക് ജൊനാസിനൊപ്പം ലൊസാഞ്ചൽസിലാണ് പ്രിയങ്കയുടെ താമസം

Priyanka Chopra, ie malayalam

ബ്ലെൻഡേഴ്സ് പ്രൈഡ് ഫാഷൻ ടൂറിന്റെ റാംപിൽ ചുവടുവച്ച് പ്രിയങ്ക ചോപ്ര. ഫുൾ ബ്ലാക്കിലായിരുന്നു പ്രിയങ്ക റാംപിലെത്തിയത്. ബ്ലാക് നിറത്തിലുളള സ്ട്രാപ്‌ലെസ് ഗൗണിന് അനുയോജ്യമായ ഷീർ ദുപ്പട്ടയും ധരിച്ചാണ് പ്രിയങ്ക എത്തിയത്. ഏറെ നാളുകൾക്കുശേഷമാണ് പ്രിയങ്ക റാംപിൽ എത്തുന്നത്.

Priyanka Chopra, ie malayalam

Priyanka Chopra, ie malayalam

Priyanka Chopra, ie malayalam

Priyanka Chopra, ie malayalam

Priyanka Chopra, ie malayalam

Priyanka Chopra, ie malayalam

അന്തരിച്ച ഡിസൈനർ വെൻഡൽ റോഡ്ക്രിസിനെ പ്രിയങ്ക പരിപാടിയിൽ ഓർമിക്കുകയും ചെയ്തു. അദ്ദേഹം ഒരു പയനിയറായിരുന്നു. ഇന്ത്യൻ ഫാഷന്റെ മുഖമായിരുന്ന അദ്ദേഹത്തിന്റെ വിയോഗം നികത്താനാവാത്ത നഷ്ടമാണെന്നും പ്രിയങ്ക പറഞ്ഞു.

ഭർത്താവ് നിക് ജൊനാസിനൊപ്പം ലൊസാഞ്ചൽസിലാണ് പ്രിയങ്കയുടെ താമസം. 2018 ഡിസംബർ ഒന്നിനായിരുന്നു ഇരുവരുടെയും വിവാഹം. തന്നെക്കാൾ 10 വയസ് കുറവുളള ഹോളിവുഡ് പോപ് ഗായകൻ നിക് ജൊനാസുമായി വിവാഹം കഴിഞ്ഞപ്പോൾ പലരും പ്രിയങ്കയെ കളിയാക്കി. ഹോളിവുഡിലെ ചില മാധ്യമങ്ങൾ ഇരുവരും അധികം വൈകാതെ വേർപിരിയുമെന്നുവരെ എഴുതി. പക്ഷേ അതിനൊന്നും മറുപടി പറയാൻ പ്രിയങ്ക തയ്യാറായില്ല. നിക്കുമായുളള വിവാഹം ജീവിതം വിജയിക്കാനുളള കാരണം താരം പിന്നീട് വെളിപ്പെടുത്തി.

Read Also: പുതിയ ലുക്കിൽ കാവ്യയും ദിലീപും; ചിത്രം ഏറ്റെടുത്ത് ആരാധകർ

ഇരുവരുടെയും തിരക്കിട്ട ജീവിതത്തിനിടയിലും വിവാഹ ജീവിതം സുഗമമായി മുന്നോട്ടുപോകാനുളള കാരണം താനും നിക്കും തമ്മിലുള്ളൊരു വ്യവസ്ഥയാണെന്നും വിവാഹശേഷവും അത് ഇരുവരും തെറ്റിക്കാത്തതാണെന്നും പ്രിയങ്ക ഹിന്ദുസ്ഥാൻ ടൈംസിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ”രണ്ടു മൂന്നു ആഴ്ചകൾക്കപ്പുറം ഞങ്ങൾ തമ്മിൽ കാണാതിരിക്കില്ല. ലോകത്തിന്റെ ഏതു കോണിലായാലും ഞങ്ങൾ നിരന്തരം സമ്പർക്കം പുലർത്തും. ഇടയ്ക്കിടെ വീഡിയോ കോൾ ചെയ്യും. നിങ്ങളുടെ ജീവിതത്തിൽ മറ്റൊരാളെ ഉൾപ്പെടുത്താൻ ശ്രമിക്കണം. അത് വളരെ പ്രധാനമാണ്. ഞങ്ങൾ അത് ചെയ്യുന്നു” പ്രിയങ്ക പറഞ്ഞു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Priyanka chopra jonas stuns in black

Next Story
പുതിയ ലുക്കിൽ കാവ്യയും ദിലീപും; ചിത്രം ഏറ്റെടുത്ത് ആരാധകർDileep, ദിലീപ്, Kavya Madhavan, കാവ്യ മാധവൻ, Dileep and Kavya Madhavan, ദിലീപ് കാവ്യ മാധവൻ, Meenakshi Dileep, മീനാക്ഷി ദിലീപ്, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com