വിവാഹിതയാകാൻ താൻ ഇഷ്ടപ്പെടുന്നുവെന്ന് വ്യക്തമാക്കി പ്രിയങ്ക ചോപ്ര. അമേരിക്കൻ പോപ് ഗായകൻ നിക് ജൊനാസുമായി പ്രിയങ്ക അടുപ്പത്തിലാണെന്ന വാർത്തകൾ നിറയുന്നതിനിടയിലാണ് താരം വിവാഹ മോഹത്തെക്കുറിച്ച് മനസ്സ് തുറന്നത്. ഹാംപ്ടൺസിൽ നടന്ന സാക്സ് എക്സ് വോഗിന്റെ പരിപാടിയിലാണ് പ്രണയത്തെക്കുറിച്ചും വിവാഹ ജീവിതത്തെക്കുറിച്ചും പ്രിയങ്ക സംസാരിച്ചതെന്ന് ഇടിഓൺലൈൻ ഡോട് കോമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

വിവാഹം എന്ന ആശയത്തെ ഞാൻ ഇഷ്ടപ്പെടുന്നു. ഒരു സമയത്ത് ഞാൻ വിവാഹിതയാകും. വിവാഹം നിങ്ങളെ കൂടുതൽ ഫെമിനിസ്റ്റാക്കുമോ അല്ലയോ എന്നൊന്നും എനിക്കറിയില്ല. ഞങ്ങളെ ജഡ്ജ് ചെയ്യാതെ ഞങ്ങളെ ഞങ്ങളുടേതായ തിരഞ്ഞെടുപ്പുകൾക്ക് അനുവദിക്കൂവെന്നാണ് ഫെമിനിസത്തിലൂടെ സ്ത്രീകൾ ആവശ്യപ്പെടുന്നത്. വിവാഹ ജീവിതം താൻ ഇഷ്ടപ്പെടുന്നുവെന്നും പ്രിയങ്ക പറഞ്ഞു.

She just knows… @sky.krishna #family

A post shared by Priyanka Chopra (@priyankachopra) on

താനൊരു സൂപ്പർ റൊമാന്റിക് ആണെന്നാണ് പ്രിയങ്ക സ്വയം വിശേഷിപ്പിച്ചത്. സന്തോഷവതിയായിരിക്കുന്ന സമയത്താണ് താൻ ഏറ്റവും സുന്ദരിയെന്നും പ്രിയങ്ക പറഞ്ഞു.

തന്നെക്കാൾ 10 വയസ് കുറഞ്ഞ അമേരിക്കൻ ഗായകൻ നിക് ജൊനാസുമായിട്ടാണ് പ്രിയങ്കയുടെ പ്രണയം. നിക്കിന് 25 വയസും പ്രിയങ്കയ്ക്ക് 35 വയസുമാണ്. ഹോളിവുഡിലെ വളരെ പ്രശസ്തനായ ഗായകനാണ് ഇരുപത്തിയഞ്ചുകാരനായ നിക് ജൊനാസ്. കഴിഞ്ഞ വർഷം നടന്ന മെറ്റ് ഗാല റെഡ് കാർപെറ്റിലാണ് പ്രിയങ്കയും നിക്കും ആദ്യമായി ഒരുമിച്ച് പ്രത്യക്ഷപ്പെട്ടത്. പിന്നീട് പല വേദികളിലും ഇരുവരേയും ഒന്നിച്ചു കണ്ടുതുടങ്ങിയതോടെയാണ് പ്രിയങ്കയും നിക്കും പ്രണയത്തിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചു തുടങ്ങിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ