/indian-express-malayalam/media/media_files/uploads/2023/04/Priyanka-Chopra.png)
Priyanka Chopra/ Instagram
ഈസ്റ്റർ ആഘോഷത്തിന്റെ തിരക്കിലായിരുന്നു നടി പ്രിയങ്ക ചോപ്ര ജൊനാസ്. മകൾ മാൾട്ടി മേരി ചോപ്ര ജൊനാസിനൊപ്പമുള്ള ചിത്രങ്ങൾ പ്രിയങ്ക സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.
ഒരു ചെറിയ ബാസ്ക്കറ്റിൽ നിറയെ പൂക്കളുമായിരിക്കുന്ന കുഞ്ഞ് മാൾട്ടിയെ ചിത്രങ്ങളിൽ കാണാം. 'ഈസ്റ്റർ ആഘോഷിക്കുന്ന എല്ലാവർക്കും ആശംസകൾ' എന്നാണ് പ്രിയങ്ക ചിത്രങ്ങൾ പങ്കുവച്ച് കൊണ്ടു കുറിച്ചത്.
/indian-express-malayalam/media/media_files/uploads/2023/04/Priyanka-daughter.jpeg)
പ്രിയപ്പെട്ടവർക്കൊപ്പം ഈസ്റ്റർ ആഘോഷിക്കുന്ന വീഡിയോയും പ്രിയങ്ക ഷെയർ ചെയ്തിട്ടുണ്ട്. ടീം 'പിസിജെ ഫോർഎവർ' എന്നാണ് വീഡിയോയ്ക്ക് താഴെ താരം കുറിച്ചത്.
ഭർത്താവ് നിക്ക് ജൊനാസ്,മകൾ മാൾട്ടി മേരി എന്നിവർക്കൊപ്പം പ്രിയങ്ക ഈയിടയ്ക്ക് മുംബൈയിലെത്തിയിരുന്നു. നിതാ മുകേഷ് അംബാനിയുടെ കൾച്ചറൽ സെന്ററിന്റെ ഉദ്ഘാടനത്തിനു പങ്കെടുക്കാനെത്തിയതാണ് കുടുംബം. തന്റെ പുതിയ വെബ് സീരീസായ 'സിറ്റാഡെലി'ന്റെ പ്രമോഷനും പ്രിയങ്ക മുംബൈയിൽ വച്ച് ചെയ്തു. സിദ്ധിവിനായത് ക്ഷേത്രത്തിലും മകൾക്കൊപ്പം പ്രിയങ്ക എത്തിയിരുന്നു.
ലൗ എഗെയ്ൻ, ഹെഡ്സ് ഓഫ് സ്റ്റേറ്റ്, ജീ വേസറാ എന്നിവയും പ്രിയങ്കയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.