ഓരോ ദിവസവും നിങ്ങളെ മിസ് ചെയ്യുന്നു ഡാഡി: പ്രിയങ്ക ചോപ്ര

അച്ഛന്റെ ഓർമദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പുമായി പ്രിയങ്ക ചോപ്ര

Priyanka Chopra , പ്രിയങ്ക ചോപ്ര, Priyanka Chopra father, Priyanka Chopra father death anniversary

ഓർമദിനത്തിൽ അച്ഛനെ ഓർക്കുകയാണ് ബോളിവുഡ്- ഹോളിവുഡ് താരമായ പ്രിയങ്ക ചോപ്ര. ഏഴു വർഷങ്ങൾക്ക് മുൻപൊരു ജൂൺ 10നായിരുന്നു പ്രിയങ്കയുടെ അച്ഛൻ അശോക് ചോപ്രയുടെ മരണം. അച്ഛന്റെ പഴയ കാല ചിത്രം പങ്കുവച്ചുകൊണ്ടാണ് പ്രിയങ്കയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്. “നമ്മൾ ഹൃദയതന്തുക്കളാൽ അനന്തതയിൽ ബന്ധിക്കപ്പെട്ടിരിക്കുന്നു. ഓരോ ദിവസവും നിങ്ങളെ മിസ് ചെയ്യുന്നു ഡാഡി,” പ്രിയങ്ക കുറിക്കുന്നു. അശോക് ചോപ്രയുടെ ചെറുപ്പകാലത്തു നിന്നുള്ളതാണ് ചിത്രം.

കുടുംബവുമായി ഏറെ അടുപ്പമുള്ള വ്യക്തിയാണ് പ്രിയങ്ക. Daddy’s lil girl എന്നാണ് ടാറ്റുവിൽ പോലും താരം കുറിച്ചിരിക്കുന്നത്. അശോക് ചോപ്രയുടെ മരണത്തെ തുടർന്നായിരുന്നു തന്റെ വലതു കൈത്തണ്ടയിൽ അച്ഛനോടുള്ള ബഹുമാനാർത്ഥം പ്രിയങ്ക പച്ചക്കുത്തിയത്. അശോക് ചോപ്രയുടെ കൈയ്യക്ഷരം തന്നെ പ്രിയങ്ക ടാറ്റൂ ചെയ്തെടുക്കുകയായിരുന്നു. കാൻസറുമായുള്ള പോരാട്ടത്തിനു ഒടുവിലായിരുന്നു അശോക് ചോപ്രയുടെ മരണം.

ആർമിയിൽ ഡോക്ടർമാരായി സേവനം അനുഷ്ഠിച്ചവരാണ് പ്രിയങ്കയുടെ അച്ഛൻ അശോക് ചോപ്രയും അമ്മ മധു ചോപ്രയും. അച്ഛനമ്മമാരെ കുറിച്ചോർത്ത് താനെന്നും അഭിമാനിക്കുന്നുവെന്ന് മറ്റൊരു അവസരത്തിൽ പ്രിയങ്ക കുറിച്ചിരുന്നു.

Read more: ഇത് അഴിയാതെയും ഉലയാതെയും മാനേജ് ചെയ്തതെങ്ങനെ? പ്രിയങ്ക ചോപ്ര പറയുന്നു

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Priyanka chopra father death anniversary instagram post

Next Story
അതിപ്രശസ്തനായ അച്ഛന്റെ മകൾ; ഈ താരപുത്രിയെ മനസിലായോ?sdivya shasha, vijay daughter, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
X