സൈബർ ലോകത്ത് ഏറെ ആഘോഷിക്കപ്പെടുന്ന താരജോഡികളാണ് പ്രിയങ്ക ചോപ്രയും നിക് ജൊനാസും. തന്നേക്കാൾ പത്തുവയസ്സ് കുറവുള്ള ഹോളിവുഡ് പോപ് ഗായകൻ നിക് ജൊനാസുമായി പ്രിയങ്ക പ്രണയത്തിലാണെന്ന് വെളിപ്പെടുത്തിയതു മുതൽ പാപ്പരാസികളും ഇവർക്കു പിറകെയാണ്. ഇരുവരുടെയും വിവാഹജീവിതം മൂന്നു വർഷം പിന്നിടുമ്പോഴും സമൂഹമാധ്യമങ്ങളിലെ സെൻസേഷൻ താരങ്ങൾ തന്നെയാണ് ഇരുവരും.
ഇപ്പോഴിതാ, അമ്മയ്ക്കും തന്റെ സഹായികൾക്കുമൊപ്പമുള്ള ഏതാനും ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് പ്രിയങ്ക ചോപ്ര. പ്രിയങ്കയുടെ ബിക്കിനി ചിത്രങ്ങൾ ഇതിനകം തന്നെ വൈറലായി കഴിഞ്ഞു. പ്രിയങ്കയുടെ ഗ്ലാമറസ് ചിത്രങ്ങൾക്ക് നിക്കും കമന്റ് ചെയ്തിട്ടുണ്ട്, ഡാം ഗേൾ എന്നാണ് പ്രിയങ്കയെ നിക്ക് വിശേഷിപ്പിക്കുന്നത്.
സിറ്റഡൽ എന്ന പരമ്പരയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് പ്രിയങ്കയുടെ സ്പെയിൻ യാത്ര. ഷൂട്ടിംഗ് ഇടവേളകൾ ആഘോഷമാക്കുകയാണ് പ്രിയങ്ക.
പ്രിയങ്കയുടെ അമ്മ മാതു ചോപ്ര, കോസ്റ്റ്യൂം ഡിസൈനർ സാറ സെൻസോയ്, പ്രിയങ്കയുടെ വളർത്തുപട്ടി ഡയാന എന്നിവരെയും ചിത്രത്തിൽ കാണാം. സ്പെയിനിലെ വലെൻസിയയിൽ ആഢംബര ബോട്ടിൽ സഞ്ചരിക്കുന്ന ചിത്രങ്ങളും പ്രിയങ്ക ഷെയർ ചെയ്തിട്ടുണ്ട്.
2018 ഡിസംബറിലായിരുന്നു അമേരിക്കന്‍ ഗായകനായ നിക് ജൊനാസിനെ പ്രിയങ്ക ചോപ്ര വിവാഹം കഴിച്ചത്. നിക്കിനേക്കാള്‍ പത്ത് വയസ് കൂടുതലാണ് പ്രിയങ്കയ്ക്ക്. വലിയ ആഘോഷ പരിപാടികളിലൂടെയായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്.
Read more: എന്റെ പ്രിയപ്പെട്ട ചിരി; പ്രിയങ്കയുടെ ചിരിയിൽ മയങ്ങി നിക് ജോനാസ്