ജൂലൈ 18 നായിരുന്നു പ്രിയങ്ക ചോപ്രയുടെ ജന്മദിനം. വിവാഹശേഷമുളള തന്റെ ആദ്യ ജന്മദിനം ഭർത്താവ് നിക് ജൊനാസിനും കുടുംബാംഗങ്ങൾക്കും ഒപ്പമാണ് പ്രിയങ്ക ആഘോഷിച്ചത്. പ്രിയങ്കയുടെ പിറന്നാൾ ആഘോഷങ്ങളിൽനിന്നുളള ഒരു ചിത്രം സോഷ്യൽ മീഡിയയെ രോഷം കൊളളിച്ചിരിക്കുന്നു. മിയാമിയിൽ ഉല്ലാസബോട്ടിലിരുന്ന് സിഗരറ്റ് വലിക്കുന്ന പ്രിയങ്കയുടെ ചിത്രമാണ് വിമർശനങ്ങൾക്കിടയാക്കിയത്.

ഭർത്താവ് നിക് ജൊനാസിനും അമ്മ മധു ചോപ്രയ്ക്കും ഒപ്പമിരുന്ന് പ്രിയങ്ക സിഗരറ്റ് വലിക്കുന്ന ചിത്രമാണ് പുറത്തുവന്നത്. ഇത് വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. 2010 ൽ പുകവലി അസഹനീയമാണെന്ന പ്രിയങ്കയുടെ ട്വീറ്റുമായി ചേർത്താണ് ഇത് സോഷ്യൽ മീഡിയയിൽ പലരും പ്രചരിപ്പിച്ചത്. മാത്രമല്ല, കഴിഞ്ഞ വർഷം ആസ്മയെക്കുറിച്ചുളള താരത്തിന്റെ ബോധവത്കരണ ക്യാംപെയിനെയും പലരും വിമർശിക്കുന്നുണ്ട്.

തനിക്ക് 5 വയസുളളപ്പോൾ ആസ്മ പിടിപെട്ടുവെന്നും പക്ഷേ, അത് തന്റെ കരിയറിൽ നേട്ടങ്ങൾ നേടുന്നതിൽ നിന്ന് തടഞ്ഞില്ലെന്നും പ്രിയങ്ക ചോപ്ര വെളിപ്പെടുത്തിയിരുന്നു. ദീപാവലിക്ക് പടക്കങ്ങൾ പൊട്ടിച്ച് വായുമലിനീകരണം നടത്തരുതെന്നും തന്നെപ്പോലെയുളള ആസ്മ രോഗികൾക്ക് ഇത്തരം ആഘോഷങ്ങൾ ആസ്വദിക്കാൻ അതുമൂലം കഴിയുമെന്നും കഴിഞ്ഞ വർഷം പ്രിയങ്ക പറഞ്ഞിരുന്നു. ആസ്മയ്ക്കെതിരെ ബോധവൽക്കരണം നടത്തിയ പ്രിയങ്ക സിഗരറ്റ് വലിച്ചതാണ് സോഷ്യൽ മീഡിയയെ രോഷം കൊളളിച്ചത്. പ്രിയങ്ക കപടനാട്യക്കാരിയാണെന്ന് ചിലർ പറഞ്ഞത്.

പ്രിയങ്കയുടെ പിറന്നാളിന് ഭർത്താവ് നിക് ജൊനാസ് ഗംഭീര പാർട്ടിയാണ് ഒരുക്കിയത്. ഫ്ലോറിഡയിലെ മിയാമിലെ ആഡംബര റസ്റ്ററന്റിൽ വച്ചായിരുന്നു പ്രിയങ്കയുടെ 37-ാം പിറന്നാൾ ആഘോഷം. പാർട്ടിയിൽനിന്നുളള ചിത്രങ്ങൾ നിക് ഷെയർ ചെയ്തിരുന്നു.

പ്രിയങ്കയുടെ പിറന്നാൾ വസ്ത്രത്തിന് യോജിച്ച നിറത്തിലുളളതായിരുന്നു കേക്കും. മിയാമിയിലെ പ്രശസ്ത ബേക്കറിയാണ് ചുവപ്പും ഗോൾഡും നിറത്തിലുളള വലിയ ഡിവൈൻ ഡെലീഷ്യസ് കേക്ക് നിർമിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook