വായു മലിനീകരണം കൊണ്ട് ശ്വാസം മുട്ടുകയാണ് ഡൽഹി. കനത്ത പുകയിൽ ശ്വസിക്കാൻ പോലും ബുദ്ധിമുട്ടുന്ന ആളുകൾ മാസ്ക് ധരിച്ചാണ് പുറത്തിറങ്ങുന്നത്. തലസ്ഥാനത്തെ വായു മലിനീകരണത്തില്‍ പൊട്ടിത്തെറിച്ച് സുപ്രീം കോടതിയും രംഗത്തെത്തിയിരിക്കുകയാണ്. ഡൽഹിയിലെ വായു മലിനീകരണത്തെ കുറിച്ചുള്ള നടി പ്രിയങ്ക ചോപ്രയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് ശ്രദ്ധ നേടുകയാണ്.

നെറ്റ്ഫ്ളിക്സ് നിർമിക്കുന്ന ‘ദ വൈറ്റ് ടൈഗർ’ എന്ന വെബ് സീരിസിന്റെ ഷൂട്ടിനായി ഡൽഹിയിലാണ് താരമിപ്പോൾ ഉള്ളത്. രാജ് കുമാർ റാവുവും പ്രിയങ്കയ്ക്കൊപ്പം സീരിസിൽ അഭിനയിക്കുന്നുണ്ട്. നിലവിലെ ഡൽഹിയിലെ അവസ്ഥ ഏറെ ബുദ്ധിമുട്ടിക്കുന്നു എന്നാണ് പ്രിയങ്കയുടെ പോസ്റ്റ്, മാസ്ക് അണിഞ്ഞു കൊണ്ടുള്ള ചിത്രവും പ്രിയങ്ക ഷെയർ ചെയ്തിട്ടുണ്ട്.

“വൈറ്റ് ടൈഗറിന്റെ ഷൂട്ടിംഗ് ദിനങ്ങൾ. ഈ കണ്ടീഷനിൽ ഇവിടെ ഷൂട്ട് ചെയ്യാൻ പോലും ബുദ്ധിമുട്ടാണ്. ഇവിടെ ജീവിക്കുന്ന ആളുകളുടെ അവസ്ഥ എനിക്ക് സങ്കൽപ്പിച്ചുനോക്കാൻ പോലും സാധിക്കുന്നില്ല. നമുക്ക് എയർ പ്യൂരിഫയറുകളും മാസ്ക്കും ഉപയോഗിക്കാനെങ്കിലും കഴിയും. ഭവനരഹിതർക്കു വേണ്ടി പ്രാർത്ഥിക്കുന്നു. എല്ലാവരും സുരക്ഷിതരായിരിക്കുക,” പ്രിയങ്ക കുറിക്കുന്നു. #airpollution #delhipollution #weneedsolutions #righttobreathe തുടങ്ങിയ ഹാഷ് ടാഗുകളോടെയാണ് പ്രിയങ്ക ചിത്രം പങ്കുവച്ചിരിക്കുന്നത്.

Read more: ഡല്‍ഹിക്ക് ശ്വാസം മുട്ടുന്നു, ജനങ്ങളെ മരിക്കാന്‍ വിടുന്നു; രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി

പ്രിയങ്കയ്ക്കു മുൻപെ അർജുൻ രാംപാൽ, ലിസ റായ്, രാഹുൽ ദേവ്, ജസ്‌ലീൻ റോയൽ എന്നിവരും ഈ വിഷയവുമായി ബന്ധപ്പെട്ട് പ്രതികരിച്ചിരുന്നു.

“ഇപ്പോൾ ഡൽഹിയിൽ വന്നിറങ്ങി, ഇവിടത്തെ വായു ശ്വസിക്കാൻ കഴിയില്ല. ഈ നഗരത്തിന്റെ അവസ്ഥ വെറുപ്പുളവാക്കുന്നു. കനത്ത പുകയാണ് ചുറ്റും. ആളുകൾ മാസ്കുകളിലാണ്. എത്ര ദുരന്തങ്ങൾ സംഭവിക്കണം ആളുകൾ ഉണർന്ന് പ്രവർത്തിക്കാൻ,” അർജുൻ രാംപാൽ ചോദിക്കുന്നു.

Read more: വിവാഹ ജീവിതം വിജയിക്കാനുളള കാരണം വെളിപ്പെടുത്തി പ്രിയങ്ക ചോപ്ര

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook