മുടിയില്‍ പരീക്ഷണം നടത്തുന്നതില്‍ പേരുകേട്ട താരമാണ് പ്രിയങ്ക ചോപ്ര. സിനമകള്‍ക്ക് വേണ്ടിയും അല്ലാതെയും പ്രിയങ്ക മുടിയില്‍ മാറ്റം വരുത്താറുണ്ട്. അമേരിക്കന്‍ ടെലിവിഷന്‍ പരമ്പരയായ ക്വാന്റിക്കോയ്ക്ക് വേണ്ടിയാണ് താരം ഇപ്പോള്‍ മുടി വെട്ടിക്കുറച്ചിരിക്കുന്നത്.

മുടി തോളറ്റം വരെ മാത്രമാക്കിയാണ് പ്രിയങ്കെ മുറിച്ചിരിക്കുന്നത്. കൂടാതെ മുടി ചുരുണ്ട രീതിയിലാക്കി കളറും ചെയ്തിട്ടുണ്ട്. ഹെയര്‍ സ്റ്റൈലിസ്റ്റ് ആയ ക്രിസ്റ്റഫര്‍ ഫുള്‍ട്ടനാണ് പ്രിയങ്കയെ ഒരുക്കിയിരിക്കുന്നത്. ക്വാന്റിക്കോയുടെ മൂന്നാം സീസണിലാണ് താരം ഇപ്പോള്‍ അഭിനയിക്കുന്നത്. ന്യൂയോര്‍ക്കിലാണ് ചിത്രീകരണം നടക്കുന്നത്.

ബേവാച്ചിനും തുടര്‍ന്ന് രണ്ട് ചെറിയ ചിത്രങ്ങള്‍ക്കും ശേഷം പ്രിയങ്കയെ ഹോളിവുഡില്‍ കണ്ടിരുന്നില്ല. ഹോളിവുഡിലെ അരങ്ങേറ്റ ചിത്രമായ ബേവാച്ചില്‍ ശക്തമായ പ്രതിനായിക വേഷമായിരുന്നു പ്രിയങ്കയ്ക്ക്.പിന്നീട് ചെയ്ത രണ്ട് ചിത്രങ്ങളിലും എന്നാല്‍ ചെറിയ വേഷങ്ങളായിരുന്നു. ക്വാന്‍റിക്കോ 3 യില്‍ വളരെ പ്രാധാന്യമുള്ള കഥാപാത്രമാണ് പ്രിയങ്കയുടേത്.കഥയും കഥാപാത്രവും ഇഷ്ടപ്പെട്ട പ്രിയങ്ക ചിത്രത്തിന് സമ്മതം മൂളുകയായിരുന്നു.

ക്വാന്റിക്കോയില്‍ അലക്‌സ് പാരിഷ് എന്ന വേഷത്തിലാണ് പ്രിയങ്ക അഭിനയിക്കുന്നത്. ക്വാന്റിക്കോയുടെ വിജയകരമായ രണ്ട് സീസണ്‍ സംപ്രേഷണത്തിനുശേഷമാണു സീരീസിന്റെ മൂന്നാം സീസണിലെത്തിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ