പ്രിയങ്ക ചോപ്രയ്ക്ക് ഏറെ പ്രിയപ്പെട്ട ആഭരണം വിവാഹ മോതിരം; വില 2 കോടി

പ്രിയങ്കയ്ക്ക് ലഭിച്ച ഏറ്റവും ആകർഷകവും വിലപിടിപ്പുള്ളതുമായ ആഭരണമേതാണെന്നായിരുന്നു ചോദിച്ചത്

priyanka chopra, bollywood actress, ie malayalam

നടി പ്രിയങ്ക ചോപ്രയും പോപ് ഗായകൻ നിക് ജൊനാസും ഏറെ നാളത്തെ പ്രണയത്തിനുശേഷമാണ് വിവാഹിതരായത്. ഭർത്താവിനൊപ്പം യുഎസിലാണ് പ്രിയങ്ക ചോപ്രയുടെ താമസം. ലൊസാഞ്ചൽസിലെ വീട്ടിൽ ഭർത്താവിനൊപ്പം ദീപാവലി ആഘോഷിച്ചശേഷം ദുബായിലേക്ക് പോയിരിക്കുകയാണ് പ്രിയങ്ക. അവിടെ വോഗ് അറേബ്യയ്ക്ക് നൽകിയ അഭിമുഖത്തിൽ പ്രിയങ്ക തന്റെ പക്കലുള്ള ഏറ്റവും ആകർഷണീയമായ ആഭരണത്തെക്കുറിച്ച് പറയുകയുണ്ടായി.

പ്രിയങ്കയ്ക്ക് ലഭിച്ച ഏറ്റവും ആകർഷകവും വിലപിടിപ്പുള്ളതുമായ ആഭരണമേതാണെന്നായിരുന്നു ചോദിച്ചത്. ഇതിനു മറുപടിയായി വിവാഹ മോതിരം പറഞ്ഞില്ലെങ്കിൽ ഭർത്താവ് തന്നെ കൊല്ലുമെന്നായിരുന്നു പ്രിയങ്ക തമാശരൂപേണ പറഞ്ഞത്. ”ഈ ചോദ്യത്തിന് ഞാൻ വിവാഹ മോതിരമെന്നു മറുപടി പറയും. കാരണം ഞാനൊരിക്കലും ഇത് പ്രതീക്ഷിച്ചിരുന്നില്ല, എനിക്ക് വളരെയധികം ആത്മബന്ധം ഈ മോതിരത്തോടുണ്ട്. അതെനിക്ക് ഒരുപാട് ഓർമ്മകൾ നിറഞ്ഞതാണ്,” പ്രിയങ്ക പറഞ്ഞു. ഏകദേശം 300,000 യുഎസ് ഡോളറാണ് (2.1 കോടി) പ്രിയങ്ക ചോപ്രയുടെ വിവാഹ മോതിരത്തിന്റെ വില.

2018 ഡിസംബർ ഒന്നിനായിരുന്നു ഇരുവരുടെയും വിവാഹം. തന്നെക്കാൾ 10 വയസ് കുറവുളള ഹോളിവുഡ് പോപ് ഗായകൻ നിക് ജൊനാസുമായി വിവാഹം കഴിഞ്ഞപ്പോൾ പലരും പ്രിയങ്കയെ കളിയാക്കി. ഹോളിവുഡിലെ ചില മാധ്യമങ്ങൾ ഇരുവരും അധികം വൈകാതെ വേർപിരിയുമെന്നുവരെ എഴുതി. പക്ഷേ അതിനൊന്നും മറുപടി പറയാൻ പ്രിയങ്ക തയ്യാറായില്ല. നിക്കുമായുളള വിവാഹം ജീവിതം വിജയിക്കാനുളള കാരണം താരം പിന്നീട് വെളിപ്പെടുത്തിയിരുന്നു.

ഇരുവരുടെയും തിരക്കിട്ട ജീവിതത്തിനിടയിലും വിവാഹ ജീവിതം സുഗമമായി മുന്നോട്ടുപോകാനുളള കാരണം താനും നിക്കും തമ്മിലുള്ളൊരു വ്യവസ്ഥയാണെന്നും വിവാഹശേഷവും അത് ഇരുവരും തെറ്റിക്കാത്തതാണെന്നും പ്രിയങ്ക ഹിന്ദുസ്ഥാൻ ടൈംസിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ”രണ്ടു മൂന്നു ആഴ്ചകൾക്കപ്പുറം ഞങ്ങൾ തമ്മിൽ കാണാതിരിക്കില്ല. ലോകത്തിന്റെ ഏതു കോണിലായാലും ഞങ്ങൾ നിരന്തരം സമ്പർക്കം പുലർത്തും. ഇടയ്ക്കിടെ വീഡിയോ കോൾ ചെയ്യും. നിങ്ങളുടെ ജീവിതത്തിൽ മറ്റൊരാളെ ഉൾപ്പെടുത്താൻ ശ്രമിക്കണം. അത് വളരെ പ്രധാനമാണ്. ഞങ്ങൾ അത് ചെയ്യുന്നു” പ്രിയങ്ക പറഞ്ഞു.

Read More: നിക് ജൊനാസിന് പ്രിയങ്ക ചോപ്രയുടെ പിറന്നാൾ സർപ്രൈസ്; വീഡിയോ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Priyanka chopra calls her engagement ring worth around 2 crore

Next Story
ബിസിനസ്സ് രംഗത്തെ മിന്നും താരങ്ങള്‍actress, business, kavya madhavan, poornima indrajith, lena, kaniha, jomol, reena basheer
The moderation of comments is automated and not cleared manually by malayalam.indianexpress.com