scorecardresearch
Latest News

പ്രിയങ്കയുടെ പിറന്നാൾ കേക്കിന് നിക്ക് ചെലവഴിച്ചത് മൂന്നര ലക്ഷം

ചോക്ളേറ്റും വാനിലയും ഭക്ഷ്യയോഗ്യമായ സ്വർണവും ഉപയോഗിച്ചാണ് കേക്ക് ഉണ്ടാക്കിയത്

priyanka chopra, പ്രിയങ്ക ചോപ്ര, Priyanka Chopra birthday cake price, Nick Jonas, നിക്ക് ജോനാസ്, priyanka chopra birthday, nick jonas priyanka chopra photos, priyanka chopra nick jonas birthday, Indian express Malayalam, ഇന്ത്യൻ എക്സ്പ്രസ് മലയാളം, IE Malayalam, ഐ ഇ മലയാളം

പ്രിയങ്ക ചോപ്രയുടെ പിറന്നാൾ കേക്കിന്റെ വില കേട്ട ഞെട്ടലിലാണ് സമൂഹമാധ്യമങ്ങൾ. ഏകദേശം മൂന്നര ലക്ഷം രൂപയാണ് ഈ കേക്കിനായി നിക്ക് ജോനാസ് ചെലവഴിച്ചിരിക്കുന്നത്. കഴിഞ്ഞ വാരം മിയാമിയിൽ ആയിരുന്നു കുടുംബാംഗങ്ങൾക്കും നിക്കിനുമൊപ്പം പ്രിയങ്കയുടെ ജന്മദിനാഘോഷം. ജന്മദിനാഘോഷത്തിന്റെ ചിത്രങ്ങൾ വൈറലായതിനൊപ്പം തന്നെ, റെഡ്, ഗോൾഡൻ നിറത്തിലുള്ള ഭീമൻ കേക്കിന്റെ ചിത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കാഴ്ചയിൽ മാത്രമല്ല, വിലയിലും ഭീമൻ ആണ് ഈ ജന്മദിനകേക്ക് എന്ന വാർത്തകളാണ് ഇപ്പോൾ വന്നു കൊണ്ടിരിക്കുന്നത്.

പ്രിയങ്കയുടെ 37-ാം ജന്മദിനത്തിനാണ് പ്രിയങ്കയുടെ പിറന്നാൾ വസ്ത്രത്തോട് മാച്ച് ചെയ്യുന്ന ഈ സ്പെഷ്യൽ കേക്ക് നിക്ക് ഓർഡർ ചെയ്തത്. പ്രിയങ്കയുടെ റെഡ് ഗൗണിനോട് മാച്ച് ചെെയ്യുന്ന രീതിയിൽ വേണം കേക്ക് എന്നതായിരുന്നു നിക്കിന്റെ പ്രധാന ആവശ്യമെന്ന് കേക്ക് ഡിസൈൻ ചെയ്ത ആർട്ടിസ്റ്റുകൾ ഒരു എന്റർടെയിൻ വെബ്സൈറ്റിനു നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി. 24 മണിക്കൂർ എടുത്താണ് കേക്ക് ബേക്ക് ചെയ്ത് അലങ്കരിച്ചെടുത്തതെന്നും അവർ പറഞ്ഞു. ചോക്ളേറ്റ്, വാനില എന്നിവ ഉപയോഗിച്ച് ഉണ്ടാക്കിയ കേക്ക് നിർമ്മിക്കാൻ 24 കാരറ്റിന്റെ ഭക്ഷ്യയോഗ്യമായ സ്വർണവും ഉപയോഗിച്ചു. 5000 യു എസ് ഡോളറാണ് (ഏകദേശം മൂന്നര ലക്ഷം രൂപ) കേക്കിന്റെ വില.

നിക്ക് ജോനാസ്, അമ്മ മധു ചോപ്ര, സഹോദരി പരിനീതി ചോപ്ര എന്നിവർക്കൊപ്പമായിരുന്നു പ്രിയങ്കയുടെ മിയാമിയിലെ ജന്മദിനാഘോഷം. മിയാമിയിൽ ഉല്ലാസബോട്ടിലിരുന്ന് സിഗരറ്റ് വലിക്കുന്ന പ്രിയങ്കയുടെ ചിത്രം ഏറെ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. നീന്തൽ വസ്ത്രത്തിലുള്ള​ പ്രിയങ്കയെ പ്രണയപൂർവ്വം ചേർത്തുപിടിക്കുന്ന നിക്കിന്റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്.

View this post on Instagram

My

A post shared by Priyanka Chopra Jonas (@priyankachopra) on

View this post on Instagram

A post shared by Priyanka Chopra Jonas (@priyankachopra) on

പ്രിയങ്കയുടെ പിറന്നാളിന് ഭർത്താവ് നിക് ജൊനാസ് ഗംഭീര പാർട്ടിയാണ് ഒരുക്കിയത്. ഫ്ലോറിഡയിലെ മിയാമിലെ ആഡംബര റസ്റ്ററന്റിൽ വച്ചായിരുന്നു പ്രിയങ്കയുടെ 37-ാം പിറന്നാൾ ആഘോഷം. പാർട്ടിയിൽനിന്നുളള ചിത്രങ്ങൾ നിക്കും ഷെയർ ചെയ്തിരുന്നു.

View this post on Instagram

@akarikalai

A post shared by Priyanka Chopra Jonas (@priyankachopra) on

2018 ഡിസംബറിലായിരുന്നു അമേരിക്കന്‍ ഗായകനായ നിക്ക് ജോനാസിനെ പ്രിയങ്ക ചോപ്ര വിവാഹം കഴിച്ചത്. നിക്കിനേക്കാള്‍ പത്ത് വയസ് കൂടുതലാണ് പ്രിയങ്കയ്ക്ക്. വലിയ ആഘോഷ പരിപാടികളിലൂടെയായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്.

Read more: പ്രിയങ്ക ചോപ്രയുടെയും വിരാട് കോഹ്‌ലിയുടെയും ഒരു ഇൻസ്റ്റഗ്രാം പോസ്റ്റിന്റെ വില കോടികൾ

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Priyanka chopra birthday cake price nick jonas