ദീപാവലി ആഘോഷമാക്കി മാറ്റി ബോളിവുഡ് താരങ്ങളും. നിരവധി താരങ്ങൾ സോഷ്യൽ മീഡിയ വഴി ആരാധകർക്ക് ദീപാവലി ആശംസകൾ നേർന്നതിനൊപ്പം തങ്ങളുടെ ദീപാവലി ആഘോഷങ്ങളുടെ ഫോട്ടോകളും ഷെയർ ചെയ്തു. വീട്ടിൽ നടന്ന ലക്ഷ്മി പൂജയുടെയും ദീപാവലി ആഘോഷങ്ങളുടെയും ചിത്രമാണ് അമിതാഭ് ബച്ചൻ ആരാധകർക്കായി പങ്കുവച്ചത്. അഭിഷേക് ബച്ചൻ, ജയ ബച്ചൻ, ഐശ്വര്യ റായ്, ആരാധ്യ എന്നിവരും ആഘോഷങ്ങളിൽ പങ്കെടുത്തു.

തന്റെ ഓഫിസിൽ നടന്ന ദീപാവലി ആഘോഷത്തിന്റെ ചിത്രമാണ് അക്ഷയ് കുമാർ പങ്കുവച്ചത്. കുടുംബത്തിനൊപ്പമായിരുന്നു പ്രിയങ്ക ചോപ്രയുടെ ദീപാവലി ആഘോഷം. അമേരിക്കയിൽ ആയിരുന്ന പ്രിയങ്ക ചോപ്ര ദീപാവലി ആഘോഷത്തിനായാണ് മുംബൈയിൽ എത്തിയത്.

അനുഷ്കയും വിരാട് കോഹ്‌ലിയും സ്വന്തം വീട്ടിലാണ് ഇത്തവണ ദീപാവലി ആഘോഷിച്ചത്. ഇവർക്കു പുറമേ കത്രീന കെയ്ഫ്, ഷാഹിദ് കപൂർ, സോനം കപൂർ, അനിൽ കപൂർ, കരിഷ്മ കപൂർ, കാജൾ, ശിൽപ ഷെട്ടി, മലൈക അറോറ എന്നിവരും ദീപാവലി ആഘോഷങ്ങളുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ടുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ