പ്രിയങ്ക ചോപ്ര-നിക് ജൊനാസ് വിവാഹത്തിന്റെ കൂടുതൽ ചിത്രങ്ങൾ പുറത്തുവന്നു. ജോധ്പൂരിലെ ഉമൈദ് ഭവൻ പാലസിൽ നടന്ന ഹിന്ദു, ക്രിസ്ത്യൻ ആചാരപ്രകാരമുളള വിവാഹത്തിന്റെ കൂടുതൽ ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സഭ്യാസച്ചി മുഖര്‍ജി അണിയിച്ചൊരുക്കിയ വസ്ത്രത്തിലാണ് പ്രിയങ്ക വിവാഹ ദിനത്തിൽ പ്രത്യക്ഷപ്പെട്ടത്.

Read: പ്രിയങ്ക-നിക് വിവാഹത്തിലെ ചില മനോഹര നിമിഷങ്ങൾ: വീഡിയോ

പരമ്പരാഗതമായ രീതിയിലുളള ഇന്ത്യന്‍ സില്‍ക്ക് ഷെര്‍വാണിയാണ് നിക്ക് ധരിച്ചത്. സഭ്യാസച്ചി ഹെറിറ്റേജ് ജുവലറി കലക്ഷനില്‍ നിന്നുളള വജ്ര നെക്ലേഷും ഷെര്‍വാണിയില്‍ പതിച്ചിട്ടുണ്ട്. ഇതിന്റെ വിവരങ്ങള്‍ സഭ്യാസച്ചി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ജോധ്പൂരിലെ ഉമൈദ് ഭവന്‍ പാലസിലാണ് രണ്ട് രീതിയിലുളള വിവാഹങ്ങളും നടന്നത്.

View this post on Instagram

#priyankachopra #nickjonas

A post shared by Priyanka Chopra-Pedia (@priyankapedia) on

അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളുമടക്കം സിനിമാ സുഹൃത്തുക്കളുമടക്കം ചുരങ്ങിയ ആളുകള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. മുംബൈയില്‍ പ്രിയങ്കയുടെ വസതിയില്‍ നടന്ന വിവാഹ നിശ്ചയത്തിന് ശേഷം നാലുമാസം കഴിഞ്ഞാണ് വിവാഹം നടന്നത്.

ഹോളിവുഡിലെ വളരെ പ്രശസ്തനായ ഗായകനാണ് ഇരുപത്തിയഞ്ചുകാരനായ നിക് ജൊനാസ്. കഴിഞ്ഞ വര്‍ഷം നടന്ന മെറ്റ് ഗാല റെഡ് കാര്‍പെറ്റിലാണ് പ്രിയങ്കയും നിക്കും ആദ്യമായി ഒരുമിച്ച് പ്രത്യക്ഷപ്പെട്ടത്. പിന്നീട് പല വേദികളിലും ഇരുവരേയും ഒന്നിച്ചു കണ്ടുതുടങ്ങിയതോടെയാണ് പ്രിയങ്കയും നിക്കും പ്രണയത്തിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചു തുടങ്ങിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook