രൺബീർ-ആലിയ പ്രണയത്തിനുപിന്നാലെ ബോളിവുഡ് നടി പ്രിയങ്ക ചോപ്രയും താൻ പ്രണയത്തിലാണെന്ന് പറയാതെ പറഞ്ഞിരിക്കുന്നു. തന്നെക്കാൾ 10 വയസ് കുറഞ്ഞ അമേരിക്കൻ ഗായകൻ നിക് ജൊനാസുമായിട്ടാണ് പ്രിയങ്കയുടെ പ്രണയം. നിക്കിന് 25 വയസും പ്രിയങ്കയ്ക്ക് 35 വയസുമാണ്.

പാർട്ടികളും പൊതു ഇടങ്ങളിലും ഒരുമിച്ച് പങ്കെടുത്തതിന്റെ ചിത്രങ്ങൾ പുറത്തുവന്നതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന വാർത്തകൾ കൂടുതൽ ശക്തമായത്. ഇപ്പോഴിതാ ഇക്കാര്യം സ്ഥിരീകരിക്കുന്ന തരത്തിലുളള ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. കാമുകൻ നിക്കിന്റെ ബന്ധുവിന്റെ വിവാഹത്തിൽ ന്യൂ ജഴ്സിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴുളള ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.

More Candids. #priyankachopra #nickjonas

A post shared by Priyanka Chopra Fan Page (@pcourheartbeat) on

All smiles for #PriyankaChopra with #NickJonas

A post shared by BollywoodReels (@bollywood_reels) on

നിക്കിന്റെ കൈ പിടിച്ചാണ് പ്രിയങ്ക വിവാഹത്തിനെത്തിയത്. വിവാഹത്തിനെത്തിയ പ്രിയങ്ക നിക്കിന്റെ കുടുംബവുമായി സംസാരിച്ചതയും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

ഹോളിവുഡിലെ വളരെ പ്രശസ്തനായ ഗായകനാണ് ഇരുപത്തിയഞ്ചുകാരനായ നിക് ജൊനാസ്. കഴിഞ്ഞ വർഷം നടന്ന മെറ്റ് ഗാല റെഡ് കാർപെറ്റിലാണ് പ്രിയങ്കയും നിക്കും ആദ്യമായി ഒരുമിച്ച് പ്രത്യക്ഷപ്പെട്ടത്. പിന്നീട് പല വേദികളിലും ഇരുവരേയും ഒന്നിച്ചു കണ്ടുതുടങ്ങിയതോടെയാണ് പ്രിയങ്കയും നിക്കും പ്രണയത്തിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചു തുടങ്ങിയത്. ഗോസിപ്പ് കോളങ്ങളിൽ ഇരുവരും നിറയുമ്പോഴും പ്രിയങ്കയോ നിക്കോ ഇതുവരെ ഇതിനോട് പ്രതികരിച്ചിട്ടില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ