ദീര്‍ഘനാളത്തെ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടേയും അമേരിക്കന്‍ ഗായകന്‍ നിക് ജൊനാസിന്റേയും വിവാ നിശ്ചയ ചടങ്ങുകള്‍ ആരംഭിച്ചു. വിവാഹത്തിനു മുമ്പുള്ള റോക്ക ചടങ്ങുകളാണ് ആരംഭിച്ചിരിക്കുന്നത്.

ഇന്ത്യന്‍ ആചാരപ്രകാരം മുംബൈയില്‍ വച്ചാണ് ചടങ്ങുകള്‍ നടക്കുന്നത്. ചടങ്ങില്‍ പങ്കെടുക്കാന്‍ നിക്കിന്റെ മാതാപിതാക്കളും അടുത്ത സുഹൃത്തുക്കളും അമേരിക്കയില്‍ നിന്നും എത്തിയിട്ടുണ്ട്. അമേരിക്കയില്‍ നിന്നുള്ള നിക്കിന്റെ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും താമസിക്കാനായി പ്രിയങ്കയും വീട്ടുകാരും 200 റൂമുകള്‍ ബുക്ക് ചെയ്തതായി അടുത്തവൃത്തങ്ങള്‍ ഇന്ത്യന്‍ എക്‌സ്പ്രസ്സിനോടു പറഞ്ഞു.

രാത്രിയിലും തുടരുന്ന പരിപാടിയില്‍ പങ്കെടുക്കാനായി പ്രിയങ്കയുടെ സുഹൃത്തുക്കളും താരങ്ങളുമായ രണ്‍വീര്‍ സിങ്, കരണ്‍ ജോഹര്‍, മനീഷ് മല്‍ഹോത്ര, സോഫീ ചൗധരി, രവീണ ടാണ്ടണ്‍ എന്നിവര്‍ എത്തും.

ഹോളിവുഡിലെ വളരെ പ്രശസ്തനായ ഗായകനാണ് ഇരുപത്തിയഞ്ചുകാരനായ നിക് ജൊനാസ്. കഴിഞ്ഞ വര്‍ഷം നടന്ന മെറ്റ് ഗാല റെഡ് കാര്‍പെറ്റിലാണ് പ്രിയങ്കയും നിക്കും ആദ്യമായി ഒരുമിച്ച് പ്രത്യക്ഷപ്പെട്ടത്. പിന്നീട് പല വേദികളിലും ഇരുവരേയും ഒന്നിച്ചു കണ്ടുതുടങ്ങിയതോടെയാണ് പ്രിയങ്കയും നിക്കും പ്രണയത്തിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചു തുടങ്ങിയത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ