സൈബർ ലോകത്ത് ഏറെ ആഘോഷിക്കപ്പെടുന്ന താരജോഡികളാണ് പ്രിയങ്ക ചോപ്രയും നിക് ജൊനാസും. തന്നേക്കാൾ പത്തുവയസ്സ് കുറവുള്ള ഹോളിവുഡ് പോപ് ഗായകൻ നിക് ജൊനാസുമായി പ്രിയങ്ക പ്രണയത്തിലാണെന്ന് വെളിപ്പെടുത്തിയതു മുതൽ പാപ്പരാസികളും ഇവർക്കു പിറകെയാണ്. ഇരുവരുടെയും വിവാഹജീവിതം നാലു വർഷം പിന്നിടുമ്പോഴും സമൂഹമാധ്യമങ്ങളിലെ സെൻസേഷൻ താരങ്ങൾ തന്നെയാണ് ഇരുവരും.
പ്രിയങ്കയും നിക്കും ഒന്നിച്ചുള്ള ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ന്യൂ ജേഴ്സിയിലെ തെരുവുകളിൽ കൈകോർത്ത് നടക്കുകയാണ് താരദമ്പതികൾ. പ്രിയങ്കയുടെ കൈയിൽ പൂച്ചെണ്ടും, നിക്കിന്റെ കൈയിൽ വലിയ ക്യാരി ബാഗുകളും കാണാം. ഇരുവരും ക്യൂട്ടായിരിക്കുന്നു എന്നാണ് ചിത്രത്തിനു താഴെ നിറയുന്ന കമന്റുകൾ. മകൾ മാൾട്ടിയുടെ ആദ്യ ക്രിസ്മസ് ഗംഭീരമാക്കാനുള്ള തിരക്കിലാണ് ഇരുവരുമെന്നാണ് റിപ്പോർട്ടുകൾ.
2018 ഡിസംബറിലായിരുന്നു അമേരിക്കന്‍ ഗായകനായ നിക് ജൊനാസിനെ പ്രിയങ്ക ചോപ്ര വിവാഹം കഴിച്ചത്. നിക്കിനേക്കാള്‍ പത്ത് വയസ് കൂടുതലാണ് പ്രിയങ്കയ്ക്ക്. വലിയ ആഘോഷ പരിപാടികളിലൂടെയായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്.2022 ജനുവരിയിൽ ഇവർക്ക് മകൾ ജനിച്ചു.