വിവാഹ നിശ്ചയത്തിനു ശേഷം എല്ലാ തിരക്കുകളില്‍ നിന്നും വിട്ട് തങ്ങളുടെ സ്വന്തം സമയം കണ്ടെത്താന്‍ മെക്‌സിക്കോയിലേക്ക് പറന്നിരിക്കുകയാണ് ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും അമേരിക്കന്‍ ഗായകന്‍ നിക് ജൊനാസും. ഇരുവരം നഗരം ചുറ്റിക്കറങ്ങി ഒഴിവു സമയം ആഘോഷിക്കുകയാണ്.

ഓഗസ്റ്റ് 18നായിരുന്നു ഇരുവരുടേയും വിവാഹ നിശ്ചയം. തങ്ങളുടെ ബന്ധം ഔദ്യോഗികമാക്കുന്നതിനു മുമ്പും ഇരുവരേയും പലയിടങ്ങളിലും വച്ച് പാപ്പരാസികളും ആരാധകരും ഒരുമിച്ച് കണ്ടിട്ടുണ്ട്. വിവാഹ നിശ്ചയത്തിനു ശേഷം മുംബൈയിലെ തന്റെ വസതിയില്‍ പ്രിയങ്ക അടുത്ത സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമായി വിരുന്നൊരുക്കിയിരുന്നു.

വിവാഹ നിശ്ചയം കഴിഞ്ഞ ഉടന്‍ തന്നെ നിക് തന്റെ കുടുംബത്തോടൊപ്പം അമേരിക്കയിലേക്കു പറക്കുകയായിരുന്നു. പ്രിയങ്ക ഷൂട്ടിങ് സെറ്റിലേക്കും. ദി സ്‌കൈ ഈ പിങ്ക് എന്ന ചിത്രത്തിലാണ് നിലവില്‍ പ്രിയങ്ക അഭിനയിക്കുന്നത്. കൂടെ ഫര്‍ഹാന്‍ അക്തറും സെയ്‌റാ വസീമും ഉണ്ട്.

പ്രിയങ്കയുടേയും നിക്കിന്റേയും വിവാഹ തീയതി ഇനിയും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. അടുത്തിടെ ഒരു അഭിമുഖത്തില്‍ പ്രിയങ്കയുടെ അമ്മ മധു ചോപ്ര പറഞ്ഞത് ഇരുവരും തങ്ങളുടെ ജോലിയുടെ തിരക്കുകളില്‍ ആണെന്നും തീയതി ഇതുവരെ നിശ്ചയിച്ചിട്ടില്ലെന്നുമായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook