scorecardresearch
Latest News

മാൾട്ടിയ്‌ക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രിയങ്കയും നിക്കും; ചിത്രങ്ങള്‍

മകള്‍ മാൾട്ടി മേരിയ്‌ക്കൊപ്പമുളള ആദ്യ ദീപാവലി ആഘോഷമാക്കിയിരിക്കുകയാണ് പ്രിയങ്ക ചോപ്രയും ഭര്‍ത്താവ് നിക്കും

മാൾട്ടിയ്‌ക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രിയങ്കയും നിക്കും; ചിത്രങ്ങള്‍

മകള്‍ മാൾട്ടി മേരിയ്‌ക്കൊപ്പമുളള ആദ്യ ദീപാവലി ആഘോഷമാക്കിയിരിക്കുകയാണ് പ്രിയങ്ക ചോപ്രയും ഭര്‍ത്താവ് നിക്ക് ജൊനാസ്സും. ജനുവരിയിലാണ് ഇരുവര്‍ക്കും ഒരു പെണ്‍കുഞ്ഞ് ജനിക്കുന്നത്. മാൾട്ടി മേരി ചോപ്ര ജൊനാസ് എന്നാണ് മകള്‍ക്കു നല്‍കിയിരിക്കുന്ന പേര്.

‘പ്രിയപ്പെട്ടവര്‍ക്കൊപ്പമുളള ദീപാവലി ആഘോഷം’ എന്നാണ് നിക്ക് പങ്കുവച്ച ചിത്രങ്ങള്‍ക്കു നല്‍കിയ അടിക്കുറിപ്പ്. മകളുടെ മുഖം മറച്ചു കൊണ്ടാണ് ചിത്രങ്ങള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ രീതിയിലുളള വസ്ത്രമാണ് മൂന്നു പേരും ആഘോഷത്തിനായി തിരഞ്ഞെടുത്തതെന്നു ചിത്രങ്ങളില്‍ കാണാം. നിക്ക് വെളള നിറത്തിലുളള ശര്‍വാണി അണിഞ്ഞപ്പോള്‍ പ്രിയങ്കയും മകളും ലെഹങ്കയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ആരാധകര്‍ വലിയ ആഹ്ലാദത്തോടെയാണ് ചിത്രങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്.

യുഎസിലെ സാൻ ഡിയേഗോ ഹോസ്പിറ്റലിൽ ജനുവരി 15നാണ് മാൾട്ടി ജനിച്ചത്. മാൾട്ടി എന്ന പേര് സംസ്കൃതത്തിൽനിന്നാണ്, സുഗന്ധമുള്ള പുഷ്പം അല്ലെങ്കിൽ ചന്ദ്രപ്രകാശമാണ് ഇത് അർത്ഥമാക്കുന്നത്. കടലിലെ നക്ഷത്രം എന്നർത്ഥം വരുന്ന ‘മാരിസ്’ എന്ന ലാറ്റിൻ പദത്തിൽ നിന്നുള്ളതാണ് മേരി. യേശുക്രിസ്തുവിന്റെ അമ്മയായ മേരിയുടെ ഫ്രഞ്ച് പതിപ്പ് കൂടിയാണ് മേരി എന്നത് ശ്രദ്ധേയമാണ്. പ്രിയങ്കയുടെ അമ്മ മധു ചോപ്രയുടെ പേരായ മധുമാൾട്ടിയുടെ ഭാഗമാണ് മാൾട്ടി.

2018 ലാണ് പ്രിയങ്കയും നിക്കും വിവാഹിതരായത്. തങ്ങൾക്ക് കുഞ്ഞ് ജനിച്ച വിവരം സോഷ്യൽ മീഡിയയിലൂടെയാണ് ഇരുവരും അറിയിച്ചത്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Priyanka chopra and nick jonas celebrates first diwali with daughter photos