പ്രിയങ്ക ചോപ്രയെയും അമേരിക്കൻ ഗായകൻ നിക് ജൊനാസിനെയും വിടാതെ പിടികൂടിയിരിക്കുകയാണ് പാപ്പരാസികൾ. കഴിഞ്ഞ കുറച്ചു ദിവസമായി ഇരുവരും എവിടെ പോയാലും പാപ്പരാസികൾ പുറകേ തന്നെയുണ്ട്. ഇരുവരുടെയും ചിത്രങ്ങളും സോഷ്യൽ മീഡിയയിലൂടെ ആഘോഷമാക്കാറുണ്ട്.

Read More: നിക്കിന്റെ കൈപിടിച്ച് പ്രിയങ്ക ചോപ്ര; പ്രണയത്തിലാണെന്ന് ഉറപ്പിച്ച് ആരാധകർ

വിമാനത്താവളത്തിൽനിന്നും നിക്കിന്റെ ബന്ധുവിന്റെ വിവാഹ ചടങ്ങിൽനിന്നുമുളള ചിത്രത്തിനും പിന്നാലെ ഇരുവരും ഉച്ചഭക്ഷണത്തിന് ഒരുമിച്ചെത്തിയതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ ട്രെൻഡാവുന്നത്. ചൊവ്വാഴ്‌ച രാത്രിയിൽ ഇരുവരും ഡിന്നറിന് എത്തിയതിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. ഇരുവരും പ്രണയത്തിലാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പാപ്പരാസികൾ അക്കാര്യം ഏറെക്കുറെ ഉറപ്പിച്ച മട്ടാണ്.

#hotcouplealert : #priyankachopra and #nickjonas snapped together in #newyorkcity

A post shared by Musiqclub (@musiqclub) on

35 കാരിയായ പ്രിയങ്കയെക്കാൾ 10 വയസ്സ് പ്രായം കുറവാണ് നിക്കിന്. ഹോളിവുഡിലെ വളരെ പ്രശസ്‌തനായ ഗായകനാണ് 25 കാരനായ നിക് ജൊനാസ്. കഴിഞ്ഞ വർഷം നടന്ന മെറ്റ് ഗാല റെഡ്കാർപെറ്റിലാണ് പ്രിയങ്കയും നിക്കും ആദ്യമായി ഒരുമിച്ച് പ്രത്യക്ഷപ്പെട്ടത്. പിന്നീട് പല വേദികളിലും ഇരുവരേയും ഒന്നിച്ചു കണ്ടുതുടങ്ങിയതോടെയാണ് പ്രിയങ്കയും നിക്കും പ്രണയത്തിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചു തുടങ്ങിയത്.

The other day at the airport #priyankachopra #nickjonas

A post shared by All Most Famous (@__allmostfamous__) on

അതേസമയം, വരും ദിവസങ്ങൾക്കുളളിൽ തന്നെ പ്രിയങ്ക യുഎസിൽനിന്നും ഇന്ത്യയിലേക്ക് മടങ്ങിയെത്തും. അലി അബ്ബാസ് സഫറിന്റെ ‘ഭാരത്’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനുവേണ്ടിയാണ് പ്രിയങ്ക എത്തുന്നത്. സൽമാൻ ഖാൻ ആണ് ചിത്രത്തിലെ നായകൻ. 2004 ൽ പുറത്തിറങ്ങിയ ഓഡ് ടു മൈ ഫാദർ എന്ന കൊറിയൻ ഡ്രാമയിൽനിന്നും പ്രചോദനം ഉൾക്കൊണ്ടാണ് സംവിധായകൻ അലി ‘ഭാരത്’ സിനിമ തയ്യാറാക്കുന്നത് 2019ൽ ഈദിന് ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് വിവരം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ