scorecardresearch
Latest News

Priyan Ottathilanu OTT Release: ‘പ്രിയന്‍ ഓട്ടത്തിലാണ്’ ഒ ടി ടി യില്‍

മനോരമ മാക്‌സിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്

Priyan Ottathilanu OTT Release: ‘പ്രിയന്‍ ഓട്ടത്തിലാണ്’ ഒ ടി ടി യില്‍

Priyan Ottathilanu Malayalam Movie OTT Release in Manorama Max: ആന്റണി സോണിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രം ‘ പ്രിയന്‍ ഓട്ടത്തിലാണ്’ മനോരമ മാക്‌സില്‍ റിലീസ് ചെയ്തു. ‘കെയര്‍ ഓഫ്‌ സൈറ ഭാനു’ വിനു ശേഷം ആന്റണി ഒരുക്കുന്ന ചിത്രത്തില്‍ ഷെറഫുദ്ദീന്‍, നൈല ഉഷ, അപര്‍ണ ദാസ് എന്നിവരാണ് പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത്.

അഭയകുമാര്‍, അനില്‍ കുര്യന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. സന്തോഷ് ത്രിവിക്രമന്‍ നിര്‍മ്മിച്ച ചിത്രത്തിന്റെ സംഗീതം ലിജിന്‍ ബാംബിനോയാണ്. ഛായാഗ്രഹണം- പി.എം ഉണ്ണികൃഷ്ണന്‍, എഡിറ്റിങ്- ജോയല്‍ കവി. പ്രിയദര്‍ശന്‍ എന്ന ഡോക്ടറുടെ കഥ പറയുന്ന ചിത്രത്തില്‍ ബിജു സോപാനം, സുധി കോപ്പ, ജാഫര്‍ ഇടുക്കി, ഹരിശ്രീ അശോകന്‍ എന്നിവര്‍ മറ്റു കഥാപാത്രങ്ങള്‍ ചെയ്യുന്നു.

Read Here: Palthu Janwar Movie Review & Rating: രസിപ്പിക്കുന്ന ചിത്രം, മടുപ്പിക്കുന്നതും; ‘പാല്‍ത്തു ജാന്‍വര്‍’ റിവ്യൂ

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Priyan ottathilanu malayalam movie ott release in manorama max