ഞങ്ങളുടെ ബന്ധം സുരക്ഷിതമാണ്; ഭർത്താവിന്റെ മുൻഭാര്യയുടെ ആരോപണങ്ങളോട് പ്രതികരിച്ച് പ്രിയമണി

പ്രിയാമണിയും മുസ്തഫയും തമ്മിലുള്ള വിവാഹം അസാധുവാണെന്ന അവകാശവാദവുമായി മുസ്തഫയുടെ ആദ്യ ഭാര്യ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു

priyamani, പ്രിയാമണി, priyamani husband mustafa raj, മുസ്തഫ രാജ്, priyamani marriage controversy, priyamani narappa, priyamani news, priyamani movies

നടി പ്രിയാമണിയും മുസ്തഫയും തമ്മിലുള്ള വിവാഹം അസാധുവാണെന്ന അവകാശവാദവുമായി മുസ്തഫയുടെ ആദ്യ ഭാര്യ കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. വളരെക്കാലമായി വേർപിരിഞ്ഞു താമസിക്കുകയാണെങ്കിലും താനും മുസ്തഫയും നിയമപരമായി ബന്ധം വേർപ്പെടുത്തിയിട്ടില്ല എന്നാണ് മുസ്തഫയുടെ ആദ്യഭാര്യ ആയിഷ അവകാശപ്പെടുന്നത്.

ആയിഷയുടെ അവകാശവാദങ്ങൾക്കിടയിലും ഈ വിഷയത്തിൽ പ്രതികരണം നടത്തുകയാണ് പ്രിയാമണി. മുസ്തഫയുമായുള്ള തന്റെ ബന്ധം വളരെ സുരക്ഷിതമാണ് എന്നാണ് പ്രിയമണി പറയുന്നത്. “ബന്ധത്തിൽ ആശയവിനിമയമാണ് പ്രധാനം. ഞാനും മുസ്തഫയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് നിങ്ങൾ ചോദിക്കുകയാണെങ്കിൽ, ഈ ബന്ധത്തിൽ ഞങ്ങൾ തീർച്ചയായും സുരക്ഷിതരാണ്. ഇപ്പോൾ തന്നെ, അദ്ദേഹം യുഎസിലാണ്. അവൻ അവിടെ ജോലി ചെയ്യുന്നു. എല്ലാ ദിവസവും ഞങ്ങൾ പരസ്പരം സംസാരിക്കുന്നു. അവൻ ജോലിയിൽ തിരക്കിലാണെങ്കിൽ, ഫ്രീയാവുമ്പോൾ എന്നെ വിളിക്കുകയോ സന്ദേശം അയയ്ക്കുകയോ ചെയ്യും. ഞാൻ ഷൂട്ടിംഗിൽ തിരക്കിലാണെങ്കിൽ, ഞാനും തിരികെ അങ്ങനെ ചെയ്യും,” പ്രിയാമണി ബോളിവുഡ് ഹംഗാമയോട് പ്രതികരിച്ചതിങ്ങനെ.

വ്യത്യസ്ത ടൈം സോണിലാണിപ്പോൾ എങ്കിലും അതൊന്നും തങ്ങളുടെ ആശയവിനിമയത്തെ ബാധിക്കുന്നില്ലെന്നും പ്രിയാമണി കൂട്ടിച്ചേർക്കുന്നു. “പരസ്പരമുള്ള ആശയവിനിമയം ഞങ്ങൾ വളരെ പ്രധാനമായി കാണുന്നു. ചിലപ്പോൾ ‘നീ ഓകെയല്ലേ’ എന്നൊരു ചെറിയ അന്വേഷണം പോലും പ്രധാനമാണ്. അകലെയാണെങ്കിലും ഞങ്ങളിലൊരാൾക്ക് പ്രശ്നം വരുമ്പോഴോ ക്ഷീണിതരാവുമ്പോഴോ മറ്റേയാൾ കൂടെയുണ്ടാവും. ഞങ്ങൾ വളരെ സുരക്ഷിതരാണ്, പരസ്പരം സംസാരിക്കുന്നത് ഞങ്ങൾ പ്രധാനമായി കാണുന്നു, അതാണ് എല്ലാ ബന്ധങ്ങളുടെയും താക്കോൽ. ”

2013ലാണ് അയേഷയും മുസ്തഫും വേർപ്പിരിഞ്ഞത്. ആയിഷയ്ക്കും മുസ്തഫയ്ക്കും രണ്ടു മക്കളുണ്ട്. 2017ലായിരുന്നു പ്രിയാമണിയുമായുള്ള മുസ്തഫയുടെ വിവാഹം.

Read more: പ്രിയാമണിയുമായുള്ള മുസ്തഫയുടെ വിവാഹം അസാധു; അവകാശ വാദവുമായി മുൻഭാര്യ രംഗത്ത്

“നിയമപരമായി ഞങ്ങൾ ഭാര്യാഭർത്താക്കന്മാരാണ്. അതിനാൽ മുസ്തഫയുടെയും പ്രിയാമണിയുടെയും വിവാഹം അസാധുവാണ്. ഞങ്ങൾ വിവാഹമോചനത്തിന് പോലും ഇതുവരെ അപേക്ഷിച്ചിട്ടില്ല. പ്രിയമണിയെ വിവാഹം കഴിക്കുമ്പോൾ താൻ ഒരു ബാച്ചിലർ ആണെന്ന് മുസ്തഫ കോടതിയിൽ പ്രഖ്യാപിക്കുകയായിരുന്നു,” എന്നാണ് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ ആയിഷ കഴിഞ്ഞ ദിവസം പറഞ്ഞത്.

തന്റെ മേലുള്ള ആരോപണങ്ങൾ വ്യാജമാണെന്നാണ് ഈ വിഷയത്തിൽ മുസ്തഫയുടെ പ്രതികരണം. മക്കളുടെ ആവശ്യങ്ങൾക്കായി പതിവായി താൻ പണം നൽകുന്നുണ്ടെന്നും ഇത് തന്നിൽ നിന്നും കൂടുതൽ പണം തട്ടിയെടുക്കാനുള്ള ശ്രമമാണെന്നും മുസ്തഫ പറുന്നു. “2017ലാണ് ഞാനും പ്രിയാമണിയും വിവാഹിതരാവുന്നത്, ഇത്രനാൾ ആയിഷ എന്തുകൊണ്ട് മിണ്ടാതിരുന്നു?” മുസ്തഫ ചോദിക്കുന്നു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Priyamani says relationship with husband mustafa very secure amid his ex wife claims

Next Story
കിടിലൻ ആറ്റിറ്റ്യൂഡിൽ അനശ്വര; ചിത്രങ്ങൾ വൈറൽAnaswara Rajan, Anaswara Rajan photos, Anaswara Rajan films, അനശ്വര രാജൻ, Thanneermathan dinangal anaswara
The moderation of comments is automated and not cleared manually by malayalam.indianexpress.com