സിനിമാലോകത്തു നിന്നുളള വാര്‍ത്ത ശരിയാണെങ്കില്‍ പ്രശസ്ത സംവിധായകന്‍ പ്രിയദര്‍ശന്റെ മകള്‍ കല്യാണി സിനിമയില്‍ തന്റെ അരങ്ങേറ്റത്തിനൊരുങ്ങുന്നു. തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗചൈതന്യയുടെ മകനും യുവതാരവുമായ അഖില്‍ അക്കിനേനിയുടെ നായികയായാണ് തെലുങ്ക് ചിത്രത്തിലൂടെ കല്യാണി അരങ്ങേറ്റം കുറിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

മറ്റ് പലരെയും ചിത്രത്തില്‍ നായികയായി പരിഗണിച്ചിരുന്നെങ്കിലും ഒടുവില്‍ നറുക്ക് വീണത് കല്യാണിക്കാണ്. ഒരു പുതുമുഖത്തെ തേടിയുള്ള അന്വേഷണത്തിലായിരുന്നു സംവിധായകന്‍ വിക്രം കുമാര്‍. ന്യൂയോര്‍ക്കിലെ പഠനത്തിന് ശേഷം വിക്രം- നയന്‍താര ജോഡികളുടെ ഇരുമുഖന്‍ എന്ന ചിത്രത്തില്‍ സഹസംവിധായികയായി കല്യാണി പ്രവര്‍ത്തിച്ചിട്ടുണ്ട്.

അഖില്‍ അക്കിനേനി

പിതാവിന്റെ പാത തന്നെ പിന്തുടര്‍ന്ന് സംവിധാനരംഗത്ത് കല്യാണിയും തുടരുമെന്നായിരുന്നു സിനിമാപ്രേമികള്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ അഭിനയത്തിലേക്കുളള അരങ്ങേറ്റം സംബന്ധിച്ച് ഔദ്യോഗികമായ സ്ഥിരീകരണം ഒന്നും ഉണ്ടായിട്ടില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ