Latest News

‘മിഥുനത്തി’ന് 28 വർഷത്തിന് ശേഷം വീണ്ടുമൊരുമിച്ച് പ്രിയദർശനും ഉർവശിയും

ഉർവശിയുടെ എഴുന്നൂറാം ചിത്രമാണ് ഇത്

Priyadarshan, Oorvashi, Appatha, Priyadarshan news tamil movie, പ്രിയദർശൻ, ഉർവശി, Film News, Malayalam Film News, IE Malayalam

മിഥുനം എന്ന മലയാള സിനിമ പുറത്തിറങ്ങിയത് 1993ലാണ്. പ്രിയദർശൻ സംവിധാനം ചെയ്ത ആ സിനിമയിൽ നായികാ കഥാപാത്രത്തെ അവതരിപ്പിച്ചത് ഉർവശിയാണ്. അതിന് ശേഷം മറ്റൊരു പ്രിയദർശൻ ചിത്രത്തിലും ഉർവശി അഭിനയിച്ചിട്ടില്ല.

എന്നാൽ 28 വർഷത്തിന് ശേഷം വീണ്ടും ഒരു പ്രിയദർശനും ഉർവശിയും ഒരു സിനിമക്ക് വേണ്ടി ഒരുമിക്കുകയാണ്. ഒരു മലയാള സിനിമയിലല്ല ഇരുവരും ഒരുമിക്കുന്നത്, ഒരു തമിഴ് സിനിമയിലാണ്.

പ്രിയദർശൻ സംവിധാനം ചെയ്യുന്ന ‘അപ്പത്ത’ എന്ന ചിത്രത്തിലാണ് ഉർവശി അഭിനയിക്കുന്നത്. ഉർവശി യുടെ എഴുന്നൂറാം ചിത്രമെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

ഉർവശിക്കൊപ്പമുള്ള ഫോട്ടോയ്ക്കൊപ്പം പ്രിയദർശൻ തന്നെയാണ് പുതിയ ചിത്രത്തിന്റെ ഈ പ്രത്യേകതകൾ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചത്.

“‘മിഥുന’ത്തിന് ശേഷം ഏറെ നാളുകൾക്ക് ശേഷം നടന്ന ഒത്തുചേരൽ! വരാനിരിക്കുന്ന തമിഴ് ചിത്രമായ ‘അപ്പത’യിൽ വീണ്ടും ഒന്നിക്കുന്നു! ഉർവ്വശിയുടെ 700-ാം ചിത്രം കൂടിയാണ് അത്,” പ്രിയദർശൻ സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചു.

Also Read: കളിക്കൂട്ടുകാർ ഒരുമിച്ച്, പ്രണവും കല്യാണിയും ഒന്നിക്കുന്ന ‘ഹൃദയം’; ടീസർ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Priyadarshan upcoming tamil movie appatha photo with oorvasi

Next Story
അവൾ വന്നു, സ്വപ്നം കണ്ടു, കീഴടക്കി; നയൻതാരയ്ക്ക് പിറന്നാൾ ആശംസയുമായി സാമന്തnayanthara, samantha, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com