/indian-express-malayalam/media/media_files/uploads/2021/11/priyadarsahan-oorvasi.jpg)
മിഥുനം എന്ന മലയാള സിനിമ പുറത്തിറങ്ങിയത് 1993ലാണ്. പ്രിയദർശൻ സംവിധാനം ചെയ്ത ആ സിനിമയിൽ നായികാ കഥാപാത്രത്തെ അവതരിപ്പിച്ചത് ഉർവശിയാണ്. അതിന് ശേഷം മറ്റൊരു പ്രിയദർശൻ ചിത്രത്തിലും ഉർവശി അഭിനയിച്ചിട്ടില്ല.
എന്നാൽ 28 വർഷത്തിന് ശേഷം വീണ്ടും ഒരു പ്രിയദർശനും ഉർവശിയും ഒരു സിനിമക്ക് വേണ്ടി ഒരുമിക്കുകയാണ്. ഒരു മലയാള സിനിമയിലല്ല ഇരുവരും ഒരുമിക്കുന്നത്, ഒരു തമിഴ് സിനിമയിലാണ്.
പ്രിയദർശൻ സംവിധാനം ചെയ്യുന്ന 'അപ്പത്ത' എന്ന ചിത്രത്തിലാണ് ഉർവശി അഭിനയിക്കുന്നത്. ഉർവശി യുടെ എഴുന്നൂറാം ചിത്രമെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
ഉർവശിക്കൊപ്പമുള്ള ഫോട്ടോയ്ക്കൊപ്പം പ്രിയദർശൻ തന്നെയാണ് പുതിയ ചിത്രത്തിന്റെ ഈ പ്രത്യേകതകൾ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചത്.
"'മിഥുന'ത്തിന് ശേഷം ഏറെ നാളുകൾക്ക് ശേഷം നടന്ന ഒത്തുചേരൽ! വരാനിരിക്കുന്ന തമിഴ് ചിത്രമായ 'അപ്പത'യിൽ വീണ്ടും ഒന്നിക്കുന്നു! ഉർവ്വശിയുടെ 700-ാം ചിത്രം കൂടിയാണ് അത്," പ്രിയദർശൻ സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചു.
Also Read: കളിക്കൂട്ടുകാർ ഒരുമിച്ച്, പ്രണവും കല്യാണിയും ഒന്നിക്കുന്ന ‘ഹൃദയം’; ടീസർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.