scorecardresearch
Latest News

ഓര്‍മ്മകള്‍ ഒരിക്കലും മരിക്കില്ല: വിവാഹദിനത്തിലെ ചിത്രം പങ്കു വച്ച് പ്രിയദര്‍ശന്‍

‘ഓർമകൾ ഒരിക്കലും മരിക്കില്ല’ എന്ന ക്യാപ്ഷനോടെ ലിസിയുമായുള്ള വിവാഹ തീയതിയും വിവാഹ ഫൊട്ടോയും ഫെയ്സ്ബുക്കിൽ ഷെയർ ചെയ്തിരിക്കുകയാണ് പ്രിയദർശൻ

Priyadarshan, lissy, ie malayalam

മലയാളികളുടെ പ്രിയ നടിയായിരുന്ന ലിസിയും സംവിധായകൻ പ്രിയദർശനും 24 വർഷത്തെ ദാമ്പത്യ ജീവിതത്തിനുശേഷമാണ് വിവാഹമോചിതരായത്. കരിയറിൽ തിളങ്ങി നിന്നിരുന്ന കാലത്താണ് ലിസി സിനിമ വിടുന്നത്. 1990 ഡിസംബർ 13 ന് പ്രിയദർശനുമായുളള വിവാഹത്തോടെയായിരുന്നു അത്. നീണ്ട ദാമ്പത്യ ജീവിതത്തിനു ശേഷം 2014 ഡിസംബറിൽ ഇരുവരും വേർപിരിയാൻ തീരുമാനിച്ച് ചെന്നൈ കോടതിയെ സമീപിച്ചു. സിനിമാ രംഗം ഏറെ ഞെട്ടലോടെയാണ് ഈ വാർത്ത കേട്ടത്.

ഇന്ന് ഡിസംബർ 13, പ്രിയദർശൻ-ലിസി വിവാഹ വാർഷിക ദിനം. വേർപിരിഞ്ഞെങ്കിലും വിവാഹവാർഷിക ദിനത്തിൽ ഓര്‍മ്മകളെ വീണ്ടും കൂട്ടുവിളിച്ചിരിക്കുകയാണ് പ്രിയദർശൻ. ‘ഓർമകൾ ഒരിക്കലും മരിക്കില്ല’ എന്ന ക്യാപ്ഷനോടെ തങ്ങളുടെ വിവാഹ തീയതിയും വിവാഹ ഫൊട്ടോയും ഫെയ്സ്ബുക്കിൽ ഷെയർ ചെയ്തിരിക്കുകയാണ് അദ്ദേഹം.

Read Also: അഭിനയത്തിൽ എന്നെ ഏറ്റവും സ്വാധീനിച്ചത് അമ്മയും ശോഭനയും: കല്യാണി പ്രിയദർശൻ

പ്രിയദർശനുമായി വേർപിരിഞ്ഞ ലിസി സിനിമയിലേക്ക് മടങ്ങിയെത്തുമെന്നായിരുന്നു ഏവരും കരുതിയത്. എന്നാൽ കണക്കുകൂട്ടലുകളെ തെറ്റിച്ച് ചെന്നൈയിൽ ഡബ്ബിങ് സ്റ്റുഡിയോ തുടങ്ങി സിനിമ വ്യവസായത്തിലേക്ക് കടക്കുകയായിരുന്നു ലിസി. സ്റ്റുഡിയോ നോക്കി നടത്തുന്നതു തന്നെയാവും തന്റെ മുന്‍ഗണനയെന്നും വേഷങ്ങള്‍ നല്ലതാണെങ്കില്‍ വര്‍ഷത്തില്‍ രണ്ടോ മൂന്നോ സിനിമകള്‍ ചെയ്യണമെന്നാണ് ആഗ്രഹമെന്നും ലിസി പിന്നീട് പറഞ്ഞിരുന്നു.

ഇവർക്ക് കല്യാണി, സിദ്ധാർഥ് എന്നീ രണ്ടു മക്കളുണ്ട്. അമ്മയെപ്പോലെ അഭിനയരംഗത്തേക്കാണ് കല്യാണി എത്തിയത്. വിഎഫ്എക്‌സിലായിരുന്നു സിദ്ധാർഥ് താല്‍പര്യം പ്രകടിപ്പിച്ചത്. പ്രിയദര്‍ശന്റെ പുതിയ സിനിമയായ ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തില്‍’ ഇരുവരും അച്ഛനൊപ്പം പ്രവര്‍ത്തിക്കുന്നുണ്ട്. സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലും കല്യാണി അഭിനയിക്കുന്നുണ്ട്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Priyadarshan remembering lissy on wedding anniversary