scorecardresearch

മോഹന്‍ലാലിന്റെ കുഞ്ഞാലിമരയ്ക്കാര്‍ ഇല്ല: പ്രിയദര്‍ശന്‍

മലയാള സിനിമയില്‍ രണ്ടു കുഞ്ഞാലിമരയ്ക്കാര്‍ വേണ്ടെന്നാണ് പ്രിയദര്‍ശന്റെ പുതിയ തീരുമാനം.

മലയാള സിനിമയില്‍ രണ്ടു കുഞ്ഞാലിമരയ്ക്കാര്‍ വേണ്ടെന്നാണ് പ്രിയദര്‍ശന്റെ പുതിയ തീരുമാനം.

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
ഒടിയന്‍, കായംകുളം കൊച്ചുണ്ണി, ആട് ജീവിതം, രണ്ടാമൂഴം, കുഞ്ഞാലി മരക്കാര്‍: കഥ ഇത് വരെ

മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും കുഞ്ഞാലിമരയ്ക്കാരെ കുറിച്ചായിരുന്നു കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മലയാളസിനിമയുടെ സംസാരം. മോഹന്‍ലാലിനെ വച്ച് പ്രിയദര്‍ശനും മമ്മൂട്ടിയെ വച്ച് സന്തോഷ് ശിവനും ചിത്രങ്ങള്‍ സംവിധാനം ചെയ്യുന്നുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മലയാള സിനിമയില്‍ രണ്ടു കുഞ്ഞാലിമരയ്ക്കാര്‍ വേണ്ടെന്നാണ് പ്രിയദര്‍ശന്റെ പുതിയ തീരുമാനം. മമ്മൂട്ടിയുടെ കുഞ്ഞാലിമരയ്ക്കാര്‍ വരുന്നുണ്ടെങ്കില്‍ തന്റെ കുഞ്ഞാലി മരയ്ക്കാര്‍ ഉണ്ടാകില്ലെന്ന് അദ്ദേഹം പറഞ്ഞതായി മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Advertisment

Mohanlal, Kunjali marakkar

മോഹന്‍ലാലിനെ നായകനാക്കി കുഞ്ഞാലിമരക്കാര്‍ എന്ന സിനിമയെടുക്കാനൊരുങ്ങുകയാണ് എന്ന് പ്രിയദര്‍ശന്‍ നേരത്തേ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിരുന്നില്ല. ചിത്രത്തിനു വേണ്ടിയുള്ള റിസര്‍ച്ച് പുരോഗമിക്കുകയാണെന്നും പത്തുമാസത്തിനുള്ളില്‍ പൂര്‍ത്തിയാവുമെന്നും നേരത്തേ സംവിധായകന്‍ പറഞ്ഞിരുന്നു. എന്നാല്‍ താന്‍ സിനിമ ചെയ്യുന്നില്ലെന്ന് ഇപ്പോള്‍ സംവിധായകന്‍ തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. അഭിഷേക് ബച്ചനെ നായകനാക്കിയായിരിക്കും പ്രിയദര്‍ശന്റെ അടുത്ത ചിത്രം.

എന്നാല്‍ കേരളപ്പിറവി ദിനത്തിലായിരുന്നു മമ്മൂട്ടിയെ നായകനാക്കി സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന കുഞ്ഞാലിമരക്കാര്‍ എന്ന ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്. ഷാജി നടേശന്റെ ഉടമസ്ഥതയിലുള്ള ഓഗസ്റ്റ് സിനിമാസാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Advertisment

ടി.പി.രാജീവനും ശങ്കര്‍ രാമകൃഷ്ണനും ചേര്‍ന്നാണ് തിരക്കഥ എഴുതുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി റിലീസ് ചെയ്യും. മലയാളത്തിലും തമിഴിലും നിന്നും പ്രമുഖതാരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

പോര്‍ച്ചുഗീസുകാര്‍ക്കെതിരെ കടല്‍യുദ്ധം നയിച്ച നാലു കുഞ്ഞാലിമരക്കാര്‍മാരുടെ പോരാട്ടത്തിന്റെ കഥയാണ് സിനിമ പറയുന്നത്. 1498 ല്‍ ഇന്ത്യയിലെത്തിയ പറങ്കികളുമായി നടന്ന ഐതിഹാസികമായ കപ്പല്‍ യുദ്ധങ്ങളില്‍ അസാമാന്യ പാടവം തെളിയിച്ചയാളായിരുന്നു കുഞ്ഞാലിമരക്കാരും പിന്‍ഗാമികളും. ഇന്ത്യന്‍ തീരത്ത് ആദ്യമായി നാവിക പ്രതിരോധം തീര്‍ത്തത് മരക്കാന്മാരായിരുന്നു. ഇതില്‍ കുഞ്ഞാലി നാലാമന്റെ അവസാനത്തെ യുദ്ധമാണ് മമ്മൂട്ടി ചിത്രം പറയുക.

Mohanlal Priyadarshan Mammootty

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: