ഒറ്റകണ്ണിറുക്കലിലൂടെ അന്താരാഷ്ട്ര തലത്തിൽ വരെ ശ്രദ്ധേയയായ യുവനടിയാണ് പ്രിയ വാര്യർ. ഒമർ ലവ് സംവിധാനം ചെയ്ത അഡാർ ലവ് എന്ന ആദ്യ ചിത്രത്തിലൂടെ ലക്ഷക്കണക്കിന് ആരാധകരെയാണ് പ്രിയ നേടിയത്. പിന്നീട് ബോളിവുഡിലേക്കായിരുന്നു പോക്ക്. ശ്രീദേവി ബംഗ്ലാവ് എന്ന ചിത്രത്തിൽ മുഖ്യ വേഷത്തിൽ എത്തി.
സമൂഹമാധ്യമങ്ങളിലും ഏറെ സജീവമായ പ്രിയ ഷെയർ ചെയ്ത പുതിയ ചിത്രങ്ങളാണ് ആരാധകരുടെ ശ്രദ്ധ കവരുന്നത്.
രജീഷ വിജയനും പ്രിയ വാര്യരും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘കൊള്ള’ എന്ന മലയാള ചലച്ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ചും അടുത്തിടെ നടന്നിരുന്നു. ചിത്രം സംവിധാനം ചെയ്യുന്നത് സൂരജ് വര്‍മ്മയാണ്.
കഥ ബോബി -സഞ്ജയ്, തിരക്കഥ ജാസിം ജലാൽ & നെല്‍സന്‍ ജോസഫ് , നിർമ്മാണം കെ.വി. രജീഷ്, ഛായാഗ്രഹണം രാജവേല്‍ മോഹന്‍, സംഗീതം ഷാന്‍ റഹ്മാന്‍, എഡിറ്റര്‍ അര്‍ജു ബെന്‍. അലെന്‍സിയര്‍, പ്രേം പ്രകാശ്, ഷെബിന്‍ ബെന്‍സന്‍, പ്രശാന്ത് അലക്‌സാണ്ടര്‍, ജിയോ ബേബി എന്നിവരും ചിത്രത്തിൽ മറ്റു കഥാപാത്രങ്ങളായി വരുന്നുണ്ട്.