ഒന്നു കണ്ണിറുക്കി തുറക്കുന്ന സമയംകൊണ്ടാണ് പ്രിയാ വാര്യര്‍ എന്ന തൃശൂര്‍കാരി ലോക പ്രശസ്തയായത്. ഒമര്‍ ലുലു ഒരുക്കുന്ന ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന ഗാനരംഗത്തിലെ കണ്ണിറുക്കല്‍ രംഗത്തിലൂടെ ലക്ഷക്കണക്കിന് ആരാധകരെയാണ് പ്രിയ സമ്പാദിച്ചത്. സിനിമാക്കാര്‍ക്കിടയില്‍ മാത്രമല്ല, പരസ്യ കമ്പനികള്‍ക്കിടയിലും ഇതോടെ പ്രിയ ഹിറ്റായി. മഞ്ചിന്റെ പരസ്യത്തിലും പ്രിയ അഭിനയിച്ചു. എന്നാല്‍ ചെറിയൊരു പാളിച്ച പറ്റി.

പരസ്യത്തിലെ പ്രിയയുടെ അഭിനയം പോരെന്ന് പറഞ്ഞ് മഞ്ചിന്റെ കമ്പനി പരസ്യം പിന്‍വലിച്ചിരിക്കുകയാണ്. പരസ്യ രംഗം ചിത്രീകരിക്കാന്‍ പ്രിയയ്ക്ക് മുപ്പത്തിയഞ്ചോളം റീടേക്കുകള്‍ വേണ്ടി വന്നു എന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്. പരസ്യം ക്ലിക്കായില്ലെങ്കിലും 20 ലക്ഷം രൂപ പ്രിയ പ്രതിഫലമായി വാങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പരസ്യം വിവിധ ഭാഷകളിലാണ് അവതരിപ്പിച്ചിരുന്നത്.

ഒമല്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രം അഡാര്‍ ലൗവിന്റെ ചിത്രീകരണം പുരോഗമിക്കുകയാണെന്നും എന്നാല്‍ അതിനിടയില്‍ ചില പ്രതിസന്ധികളിലാണ് ചിത്രമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ചിത്രം റിലീസ് ചെയ്യുന്നതിനു മുമ്പേ മാണിക്യ മലരായ പൂവി എന്ന ഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിടുകയായിരുന്നു. ഇതോടെ ലോകം മുഴുവന്‍ പ്രിയയ്ക്ക് ആരാധകരായി. ഇന്‍സ്റ്റഗ്രാമില്‍ ദുല്‍ഖറിനെയും കടത്തിവെട്ടി 21 ലക്ഷം ഫോളോവേഴ്‌സിനെയാണ് പ്രിയ നിമിഷങ്ങള്‍ക്കുള്ളില്‍ ഉണ്ടാക്കിയെടുത്തത്. 1.8 മില്യണില്‍ നിന്നും സെക്കന്റുകള്‍ കൊണ്ടാണ് പ്രിയയുടെ ഫോളോവേഴ്‌സ് 1.9 മില്യണിലെത്തിയത്. വീണ്ടും നിമിഷങ്ങള്‍ കൊണ്ട് തന്നെ പ്രിയയുടെ ഫോളോവേഴ്‌സിന്റെ എണ്ണം രണ്ട് മില്യണിലെത്തി ദുല്‍ഖറിനെയും കടത്തി വെട്ടി.

കണ്ണടച്ച് കാണിച്ച് മലയാളികളുടെ മനസ് കവര്‍ന്ന പ്രിയയ്ക്ക് പാക്കിസ്ഥാന്‍, ഈജിപ്ത്, ടുണീഷ്യ, യുകെ തുടങ്ങി വിദേശ രാജ്യങ്ങളില്‍ വരെ ആരാധകരെ കൊണ്ട് നിറഞ്ഞു. പ്രിയയുടെ ഫോട്ടോകള്‍ക്കു പോലും പതിനായിരക്കണക്കിന് ലൈക്കുകളും കമന്റുകളുമാണ് വന്നു കൊണ്ടിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook