‘ഒളിമ്പ്യന്‍ അന്തോണി ആദം’ എന്ന ചിത്രത്തിലൂടെ പ്രേക്ഷക മനസുകളില്‍ ഇടം നേടിയ അരുണ്‍ കുമാറിന്‍റെ വിവാഹത്തിന് ‘ഒരു അഡാറ് ലൗ’ താരം പ്രിയ വാര്യരുടെ തകര്‍പ്പന്‍ പാട്ട്. പ്രിയയും അരുണും ഒരുമിച്ചാണ് ഒമര്‍ ലുലു ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസമായിരുന്നു അരുണിന്‍റെ കല്യാണം. ഡോക്ടര്‍ അശ്വതിയാണ് വധു. തിരുവനന്തപുരത്ത് നടന്ന വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. തിരുവനന്തപുരത്ത് മണ്ണന്തലയിലുള്ള സൂര്യപ്രഭ കണ്‍വെന്‍ഷന്‍ സെന്ററിലായിരുന്നു വിവാഹ സത്കാരം. മഞ്ജിമ, ആനി, നിര്‍മാതാവ് സുരേഷ് എന്നിവര്‍ക്കു പുറമെ ഒരു അഡാറ് ലവ് ടീമും വിവാഹത്തിലും തുടര്‍ന്നു നടന്ന വിവാഹ സത്കാരത്തിലും പങ്കെടുത്തു

‘ഒളിമ്പ്യന്‍ അന്തോണി ആദ’ത്തിനു ശേഷം തൊട്ടടുത്ത വര്‍ഷം തന്നെ അരുണ്‍ കുഞ്ചാക്കോ ബോബന്‍ നായകനായ പ്രിയം എന്ന ചിത്രത്തിലും അഭിനയിച്ചു. പിന്നീട് ‘സ്പീഡ്’ എന്ന ചിത്രത്തില്‍ ദിലീപിന്‍റെ അനിയനായും സൈക്കിളില്‍ വിനീത് ശ്രീനിവാസന്‍റെ സുഹൃത്തായും അഭിനയിച്ചു.

Read More: അന്നത്തെ ആ കൊച്ചുപയ്യൻ വിവാഹിതനായി; വധു ഡോക്ടറാണ്

‘മുത്തുഗൗ’, ‘ഹാപ്പി വെഡ്ഡിങ്’, ‘ചങ്ക്‌സ്’ എന്നീ സിനിമകള്‍ക്ക് ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ‘ഒരു അഡാറ് ലവ് സ്റ്റോറി’ ആണ് അരുണ്‍ അഭിനയിക്കുന്ന അടുത്ത സിനിമ. ചിത്രീകരണം പൂര്‍ത്തിയാക്കി സിനിമ ഈ വര്‍ഷം തന്നെ തിയറ്ററുകളിലേക്ക് എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ