‘ശ്രീദേവി ബംഗ്ലാവിനു’ ശേഷം പ്രിയാ വാര്യരുടെ അടുത്ത ബോളിവുഡ് ചിത്രം വരുന്നു. മയങ്ക് പ്രകാശ് ശ്രീവാസ്തവ സംവിധാനം ചെയ്യുന്ന ‘ലവ് ഹാക്കേഴ്‌സ്’ എന്ന ചിത്രത്തിലായിരിക്കും പ്രിയ അടുത്തതായി അഭിനയിക്കുക. സൈബര്‍ സുരക്ഷയും ഇന്റര്‍നെറ്റിലെ ഇരുണ്ട ലോകങ്ങളും തുറന്നു കാണിക്കുന്ന ഒരു ക്രൈം ത്രില്ലറായിരിക്കും ഇത്.
Read More: ‘ശ്രീദേവി കഥാപാത്രത്തിന്റെ പേരു മാത്രമാണ്,’ വിവാദങ്ങളോട് പ്രതികരിച്ച് പ്രിയ
മെയ് മാസത്തോടെ ചിത്രീകരണം ആരംഭിക്കും. ഡല്‍ഹി, ഗുര്‍ഗാവ്, മുംബൈ എന്നിവിടങ്ങളിലായിരിക്കും ചിത്രീകരണം. ചില യഥാര്‍ത്ഥ സംഭവ വികാസങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രം ഒരുക്കുന്നത് എന്നാണ് പ്രിയ വാര്യര്‍ പറയുന്നത്.
‘ദൗര്‍ഭാഗ്യകരമായ ഒരു സാഹചര്യത്തില്‍ അകപ്പെട്ടതിനു ശേഷം തന്റെ അറിവ്, സഹജബോധം, മനസ്സാനിദ്ധ്യം എന്നിവ കൊണ്ട് വിജയിക്കുന്ന ഒരു കഥാപാത്രത്തെയാണ് ഞാന്‍ അവതരിപ്പിക്കുന്നത്,’ പ്രിയയുടെ വാക്കുകള്‍.
Read More: ‘ശ്രീദേവി ബംഗ്ലാവ്’ വിവാദമാകുന്നു; പ്രിയ വാര്യരുടെ ചിത്രത്തിന് ബോണി കപൂർ വക്കീൽ നോട്ടീസ് അയച്ചു
പ്രശാന്ത് മാമ്പിള്ളി സംവിധാനം ചെയ്ത ‘ശ്രീദേവി ബംഗ്ലാവ്’ എന്ന ചിത്രത്തിലൂടെയാണ് പ്രിയ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. ജനുവരിയില്‍ ട്രെയിലര്‍ പുറത്തിറങ്ങിയതിന് ശേഷം ചിത്രത്തെ ചുറ്റിപ്പറ്റി നിരവധി വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു.
പ്രമുഖ താരം ശ്രീദേവിയുടെ മരണത്തെ കുറിച്ചുള്ള പരാമര്‍ശം നിര്‍മ്മാതാക്കള്‍ക്കെതിരെയുള്ള വിമര്‍ശനത്തിന് ഇടയാക്കി. നിര്‍മ്മാതാവും ശ്രീദേവിയുടെ ഭര്‍ത്താവുമായ ബോണി കപൂര്‍ സംവിധായകന്‍ പ്രശാന്തിന് ലീഗല്‍ നോട്ടീസ് അയച്ചിരുന്നു.