നീണ്ട ഇടവേളയ്ക്ക് ശേഷം നവ്യ നായർ അഭിനയിക്കുന്ന ചിത്രമാണ് ഒരുത്തീ. ചിത്രത്തിന്റെ വിശേഷങ്ങളും ഫൊട്ടോകളുമെല്ലാം ഇടയ്ക്കിടെ നവ്യ സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇക്കുറി നവ്യ പോസ്റ്റ് ചെയ്തിരിക്കുന്നത് പ്രിയ വാര്യർക്കൊപ്പമുള്ള ചിത്രമാണ്. പ്രിയ വാര്യർ നവ്യയെ കാണാൻ ലൊക്കേഷനിൽ വന്നതാണോ അതോ പ്രിയ ചിത്രത്തിൽ അഭിനയിക്കുന്നുണ്ടോ എന്ന് വ്യക്തമല്ല.

View this post on Instagram

Wen this cutie visited location … @priya.p.varrier

A post shared by Navya Nair (@navyanair143) on

വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരുത്തീ. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ കഴിഞ്ഞദിവസം മഞ്ജു വാര്യരും മമ്മൂട്ടിയരും ചേർന്ന് പുറത്തിറക്കിയിരുന്നു. വിനായകൻ, സന്തോഷ് കീഴാറ്റൂർ, മുകുന്ദൻ, ജയശങ്കർ, മനു രാജ് , മാളവിക മേനോൻ, കൃഷ്ണപ്രസാദ്‌ എന്നിങ്ങനെ ഒരു വലിയ താര നിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

Read More: നവ്യ നായർ മടങ്ങിയെത്തുന്നു, ‘ഒരുത്തീ’ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ

ചിത്രത്തിൽ വളരെ വ്യത്യസ്തമായ കഥാപാത്രത്തെയാണ് നവ്യ അവതരിപ്പിക്കുന്നത്. ഒരുത്തീയുടെ കഥയും തിരക്കഥയും സംഭാഷണവും എസ്.സുരേഷ് ബാബുവും നിർമാണം ബെൻസി നാസറുമാണ്. ജിംഷി ഖാലിദാണ് ഒരുത്തിയുടെ ഛായാഗ്രഹണം. എഡിറ്റിങ് ലിജോ പോളും സംഗീതം ഗോപി സുന്ദറും തകര ബാൻഡുമാണ്.

‘ഇഷ്ടം’ എന്ന ചിത്രത്തിലൂടെയാണ് നവ്യ മലയാള സിനിമയിലേക്കെത്തിയത്. ‘നന്ദനം’ ആണ് നവ്യയുടെ കരിയറിൽ വഴിത്തിരിവായത്. ചിത്രത്തിൽ നവ്യ അവതരിപ്പിച്ച ബാലാമണി എന്ന കഥാപാത്രം ഏറെ ശ്രദ്ധേയമായി. ഈ സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുളള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം ലഭിച്ചു. പിന്നീടിങ്ങോട്ട് നിരവധി സിനിമകളിൽ അഭിനയിച്ചു.

2010 ൽ വിവാഹത്തോടെ അഭിനയത്തിൽനിന്നും വിട്ടുനിന്നു. ഏതാനും വർഷങ്ങൾക്കുശേഷം വീണ്ടും സിനിമയിലേക്കെത്തി. വിവാഹശേഷം ചില കന്നഡ ചിത്രത്തിലും മലയാളത്തിൽ ‘സീൻ ഒന്നു നമ്മുടെ വീട്’ എന്ന സിനിമയിലും നവ്യ അഭിനയിച്ചു. സിനിമയിൽ സജീവമല്ലായിരുന്നുവെങ്കിലും ടെലിവിഷൻ ഷോകളിൽ നവ്യ സ്ഥിരം സാന്നിധ്യമായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook