/indian-express-malayalam/media/media_files/2025/11/13/priya-varrier-vietnam-fi-2025-11-13-20-58-43.jpg)
/indian-express-malayalam/media/media_files/2025/11/13/priya-varrier-vietnam-11-2025-11-13-20-58-56.jpg)
ഒരൊറ്റ കണ്ണിറുക്കലിലൂടെ ലോകം മുഴുവൻ വൈറലായ നടിയാണ് പ്രിയ വാരിയർ. ഒമർ ലുലു സംവിധാനം ചെയ്ത 'ഒരു അഡാർ ലൗവ്' സിനിമയിലെ പുരികം ഉയർത്തലും കണ്ണിറുക്കലും പ്രിയ വാരിയരെ ഒറ്റ രാത്രി കൊണ്ട് ഗ്ലോബൽ താരമാക്കി മാറ്റുകയായിരുന്നു.
/indian-express-malayalam/media/media_files/2025/11/13/priya-varrier-vietnam-10-2025-11-13-20-58-57.jpg)
അടുത്തിടെയായിരുന്നു പ്രിയയുടെ 26ാം ജന്മദിനം. പിറന്നാളിനു പിന്നാലെ, കൂട്ടുകാർക്കൊപ്പം വിയറ്റ്നാമിലേക്ക് നടത്തിയ യാത്രയുടെ ചിത്രങ്ങൾ പങ്കിട്ടിരിക്കുകയാണ് പ്രിയ ഇപ്പോൾ.
/indian-express-malayalam/media/media_files/2025/11/13/priya-varrier-vietnam-9-2025-11-13-20-58-57.jpg)
വിയറ്റ്നാമിലെ ഡാ നാങ്ങിൽ നിന്നുള്ള ചിത്രങ്ങളാണ് പ്രിയ പങ്കിട്ടിരിക്കുന്നത്.
/indian-express-malayalam/media/media_files/2025/11/13/priya-varrier-vietnam-8-2025-11-13-20-58-57.jpg)
വർഷം മുഴുവനും സന്ദർശിക്കാൻ പറ്റിയ സ്ഥലമാണ് വിയറ്റ്നാമിലെ ഡാ നാങ്. ഇവിടെ ഓഫ് സീസൺ ഇല്ലെന്നു തന്നെ പറയാം.
/indian-express-malayalam/media/media_files/2025/11/13/priya-varrier-vietnam-7-2025-11-13-20-58-57.jpg)
വിശാലമായ ബീച്ചുകൾ, അതിശയകരമായ സ്ട്രീറ്റ് ഫുഡ്, ഐതിഹാസിക ഹായ് വാൻ പാസ്, കഫേകൾ, റെസ്റ്റോറന്റുകൾ, ബാറുകൾ എന്നിവയാൽ അനുഗ്രഹീതമാണ് ഈ നഗരം.
/indian-express-malayalam/media/media_files/2025/11/13/priya-varrier-vietnam-6-2025-11-13-20-58-57.jpg)
വിയറ്റ്നാമിലെ മൂന്നാമത്തെ വലിയ നഗരമാണിത്. കിഴക്കൻ കടൽത്തീരത്ത്, ഹനോയിക്കും ഹോ ചി മിൻ സിറ്റിക്കും ഇടയിലായാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്.
/indian-express-malayalam/media/media_files/2025/11/13/priya-varrier-vietnam-5-2025-11-13-20-58-57.jpg)
നഗരത്തിന് ഹനോയിയുടെ പ്രത്യേകമായ അന്തരീക്ഷമോ ഹോ ചി മിൻ സിറ്റിയുടെ തിരക്കോ ഇല്ല, എങ്കിലും ഇവിടെ കാണാൻ നിരവധി സ്ഥലങ്ങളുണ്ട്. കൂടാതെ, പുരാതന നഗരമായ ഹോയ് ആൻ, പഴയ രാജകീയ തലസ്ഥാനമായ ഹ്യൂ എന്നിവയ്ക്ക് അടുത്താണ് ഈ നഗരം.
/indian-express-malayalam/media/media_files/2025/11/13/priya-varrier-vietnam-4-2025-11-13-20-58-57.jpg)
ഇതിനാൽ തന്നെ, മധ്യ വിയറ്റ്നാമിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർക്കും നഗരത്തിലെ ബീച്ചുകളിൽ വിശ്രമിക്കാനും സൂര്യരശ്മി ഏൽക്കാനും ആഗ്രഹിക്കുന്നവർക്കും ഇത് ഒരു പ്രിയപ്പെട്ട അവധിക്കാല കേന്ദ്രമാണ്.
/indian-express-malayalam/media/media_files/2025/11/13/priya-varrier-vietnam-3-2025-11-13-20-58-57.jpg)
സാംസ്കാരികവും പ്രകൃതിദത്തവുമായ ആകർഷണങ്ങളുടെ ഒരു കലവറയാണ് ഇന്ന് ഡാ നങ്.
/indian-express-malayalam/media/media_files/2025/11/13/priya-varrier-vietnam-2-2025-11-13-20-58-57.jpg)
മാർബിൾ പർവതങ്ങൾ, മൈ സൺ സാങ്ച്വറി, ചാം ശിൽപ മ്യൂസിയം തുടങ്ങിയ ഡെസ്റ്റിനേഷനുകളാണ് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്.
/indian-express-malayalam/media/media_files/2025/11/13/priya-varrier-vietnam-1-2025-11-13-20-58-57.jpg)
ഡ്രാഗൺ ബ്രിഡ്ജും സൺ വീലുമാണ് ഇവിടുത്തെ മറ്റു പ്രധാന ആകർഷണങ്ങൾ. എന്തായാലും വിയറ്റ്നാമിനെ എക്സ്പ്ലോർ ചെയ്യുകയാണ് പ്രിയവാര്യർ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us