/indian-express-malayalam/media/media_files/2025/11/05/priya-varrier-birthday-fi-2025-11-05-11-16-55.jpg)
പ്രിയ വാര്യർ
ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാര്‍ ലവിലൂടെ ലോകമെമ്പാടും ആരാധകരെ നേടിയ താരമാണ് പ്രിയ വാര്യര്‍.മലയാളത്തില്‍ മാത്രമല്ല ബോളിവുഡിലും തമിഴിലും കന്നഡയിലുമെല്ലാം പ്രിയ ശ്രദ്ധ നേടി.
'ഒരു അഡാർ ലൗവ്' സിനിമയിലെ പുരികം ഉയർത്തലും കണ്ണിറുക്കലും പ്രിയ വാരിയരെ ഒറ്റ രാത്രി കൊണ്ട് ഗ്ലോബൽ താരമാക്കി മാറ്റുകയായിരുന്നു.
Also Read: പെറ്റെണീറ്റ പെണ്ണ് സിൽമാക്കാരിയായി, എല്ലാവർക്കും അഭിമാനമായി: വൈറൽ കുറിപ്പ്
പ്രിയയുടെ 26ാം ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം. സിനിമാരംഗത്തു നിന്നും നടന്മാരായ സര്‍ജാനോ ഖാലിദ്, റോഷന്‍ ഗഫൂര്‍, നടി നന്ദന വര്‍മ എന്നിവരെല്ലാം പങ്കെടുത്ത പ്രിയയുടെ പിറന്നാളാഘോഷ ചിത്രങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു.
Also Read: വരുന്നു, അഭിനയിക്കുന്നു, ക്യാഷ് വാങ്ങുന്നു, നാട് വിടുന്നു; ഇങ്ങനെയൊരു നടൻ വേറെ കാണില്ല!
ഇപ്പോഴിതാ വീണ്ടും ബർത്ത്ഡേ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് പ്രിയ. കൂട്ടുകാർക്കൊപ്പമുള്ള ലളിതമായ പിറന്നളാഘോഷ ചിത്രങ്ങളാണത്.
Also Read: നിലപാടുകളുടെ രാജകുമാരി, ബോൾഡാണ് ഈ നടി; ആളെ മനസ്സിലായോ?
ഇതിനൊരു അവസാനമില്ലേ എന്ന തരത്തിലുള്ള ചോദ്യങ്ങളുമായി ആരാധകർ ചിത്രത്തിന് കമൻ്റ് ചെയ്തിട്ടുണ്ട്.
'ത്രീ മങ്കീസ്' എന്ന ഹിന്ദി ചിത്രമാണ് പ്രിയയുടെ പുറത്തിറങ്ങാനുള്ള ചിത്രം. തമിഴ് നടന്‍ അജിത്തിനൊപ്പം 'ഗുഡ് ബാഡ് അഗ്ലി'യായിരുന്നു അവസാനമായി പുറത്തിറങ്ങിയ ചിത്രം.
Read More: ഇനി മുതൽ ഞങ്ങൾ മൂന്നുപേർക്കും ഒരുമിച്ച് പിറന്നാൾ ആഘോഷിക്കാം: സന്തോഷം പങ്കിട്ട് ദുർഗ കൃഷ്ണ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us