രാധിക റാവൂ , വിനയ് സപ്രൂ എന്നിവരുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ബോളിവുഡ് ചിത്രത്തില്‍ മലയാളികളായ അനശ്വര രാജനും പ്രിയ വാര്യരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. മലയാള ചിത്രം ബാംഗ്ലൂര്‍ ഡെയ്സിന്റെ ഹിന്ദി റീമേക്കായ ചിത്രത്തിനു ‘യാരിയാന്‍ 2’ എന്നാണ് പേരു നല്‍കിയിരിക്കുന്നത്.
അണിയറപ്രവര്‍ത്തകര്‍ തന്നെയാണ് ചിത്രത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ പ്രഖ്യാപിച്ചത്. ടിസീരീസ് ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രം 2023 മെയ് 12 നാണ് റിലീസിനെത്തുക. ദിവ്യ കുമാര്‍, യശ്ദാസ് ഗുപ്ത, മീസാന്‍, പേള്‍ വി പൂരി എന്നിവരാണ് മറ്റു പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത്.
2014 ല്‍ അഞ്ജലി മേനോന്റെ സംവിധാനത്തില്‍ ഒരുങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രമാണ് ‘ബാംഗ്ലൂര്‍ ഡെയ്സ് ‘. അന്‍വര്‍ റഷീദ് നിര്‍മ്മാണം ചെയ്ത ചിത്രത്തില്‍ നസ്രിയ, ഫഹദ് ഫാസില്‍, നിവിന്‍ പോളി, ദുല്‍ഖര്‍ സല്മാന്, നിത്യ മേനന്, ഇഷ തല്‍വാര്‍, പാര്‍വ്വതി തിരുവോത്ത് എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തിയത്. ചിത്രം ‘ ബാംഗ്ലൂര്‍ നാട്ട്കള്’ എന്ന പേരില്‍ തമിഴിലേയ്ക്കു റീമേക്ക് ചെയ്തിരുന്നു.