പ്രിയ രാമനും രഞ്ജിത്തും വീണ്ടും ഒന്നിച്ചുവോ? വൈറലായി ചിത്രങ്ങൾ

2014 ലാണ് ഇരുവരും വേർപിരിഞ്ഞത്. ഇപ്പോഴിതാ ഇൻസ്റ്റഗ്രാമിൽ പ്രിയ രാമനൊപ്പമുളള ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് രഞ്ജിത്ത്

priya raman, actress, ie malayalam

പ്രണയിച്ച് വിവാഹിതരായവരാണ് പ്രിയ രാമനും രഞ്ജിത്തും. 1999 ൽ ‘നേസം പുതുസ്’ എന്ന സിനിമയുടെ സെറ്റിൽവച്ചാണ് ഇരുവരും കാണുന്നതും, പിന്നീട് പ്രണയത്തിലായി വിവാഹിതരാവുന്നതും. 2014 ൽ ഇരുവരും വേർപിരിഞ്ഞു. ഇപ്പോഴിതാ വിവാഹ മോചനം നേടി 7 വർഷങ്ങൾക്കുശേഷം ഇരുവരും വീണ്ടും ഒന്നിച്ചിരിക്കുന്നുവെന്നാണ് തമിഴ് മാധ്യമ റിപ്പോർട്ടുകൾ.

ഇൻസ്റ്റഗ്രാമിൽ പ്രിയ രാമനൊപ്പമുളള ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് രഞ്ജിത്ത്. ആരാധക ആശംസകളാൽ തങ്ങളുടെ ജീവിത യാത്ര ഇപ്പോൾ കൂടുതൽ മനോഹരമായിരിക്കുന്നുവെന്ന് രഞ്ജിത്ത് ചിത്രത്തിനൊപ്പം എഴുതിയിട്ടുണ്ട്. നിയമപരമായി വിവാഹ മോചിതരായ ഇരുവരും വീണ്ടും ഒന്നിച്ചുവെന്നാണ് ചിത്രങ്ങളിൽനിന്നും വ്യക്തമാകുന്നത്. അതേസമയം, ഇതു സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഒന്നും പുറത്തു വന്നിട്ടില്ല.

അതേസമയം, തന്റെ ജന്മ ദിനത്തിൽ ആരാധക സ്നേഹത്തിന് നന്ദി പറഞ്ഞു കൊണ്ടുളള പ്രിയയുടെ വീഡിയോ രഞ്ജിത്ത് തന്റെ ഇൻസ്റ്റഗ്രാം പേജിൽ ഷെയർ ചെയ്തിട്ടുണ്ട്.

Read More: കഥക് പ്രാക്റ്റീസുമായി തിരക്കിലാണ് കുറുമ്പി; മകളുടെ വിശേഷങ്ങളുമായി അസിൻ

തമിഴിലും മലയാളത്തിലും വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് രഞ്ജിത്ത്. പ്രിയ രാമനുമായുളള വിവാഹ മോചനത്തിനുശേഷം നടി രാഗസുധയെ രഞ്ജിത്ത് വിവാഹം ചെയ്തുവെങ്കിലും, പിന്നീട് ഈ ബന്ധം വേർപെടുത്തി. കശ്മീരം, മാന്ത്രികം, നമ്പർ വൺ സ്നേഹതീരം നോർത്ത്, ആറാം തമ്പുരാൻ തുടങ്ങി ഹിറ്റ് സിനിമകളിലൂടെ മലയാളികളുടെ പ്രിയം നേടിയ നടിയാണ് പ്രിയ രാമൻ. സിനിമയിൽനിന്നും മാറിനിന്ന പ്രിയ രാമനും രഞ്ജിത്തും തമിഴ് ടെലിവിഷൻ സീരിയലുകളിൽ സജീവമാകുകയായിരുന്നു. ഇവർക്ക് രണ്ടു മക്കളാണുളളത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Priya raman and ranjith back together after 7 years

Next Story
ബിസിനസ്സ് രംഗത്തെ മിന്നും താരങ്ങള്‍actress, business, kavya madhavan, poornima indrajith, lena, kaniha, jomol, reena basheer
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express