Latest News
കവിയും ഗാനരചയിതാവുമായ പൂവച്ചല്‍ ഖാദര്‍ വിടവാങ്ങി
കോപ്പ അമേരിക്കയില്‍ അര്‍ജന്റീനക്ക് മൂന്നാം ജയം
കൂടുതല്‍ ഇളവുകള്‍; തീരുമാനം ഇന്ന് ചേരുന്ന അവലോകന യോഗത്തില്‍
അതിവേഗം വാക്സിനേഷന്‍; ഇന്നലെ കുത്തിവയ്പ്പെടുത്തത് 82.7 ലക്ഷം പേര്‍
42,640 പുതിയ കേസുകള്‍; 91 ദിവസത്തിനിടയിലെ കുറഞ്ഞ നിരക്ക്

‘റൊമാന്‍സിന്റെ രാജകുമാരന്’ മറുപടി നല്‍കി പ്രിയ വാര്യര്‍; ബോളിവുഡില്‍ പുതിയ ചര്‍ച്ച

എന്താണ് എന്റെ കാലഘട്ടത്തില്‍ പ്രിയ വരാതിരുന്നത്’ എന്നായിരുന്നു റിഷി കപൂര്‍ ചോദിച്ചത്

ഒരൊറ്റ രാത്രി കൊണ്ട് ഏവരുടേയും ഹൃദയത്തില്‍ ഇടം നേടാന്‍ പ്രിയ പ്രകാശ് വാര്യര്‍ക്ക് ചെലവായത് കണ്ണിറുക്കലും ഒരൊറ്റ പുഞ്ചിരിയുമാണ്. അഡാറ് ലൗവിലെ ‘മാണിക്യ മലരായ പൂവി’ എന്ന ഗാനം റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം തന്നെ പ്രിയ ഇന്റര്‍നെറ്റില്‍ താരമായി. ലോകത്തമാകമാനമുളള നിരവധി പേരാണ് വീഡിയോ ഷെയര്‍ ചെയ്തത്.

ഫെയ്സ്ബുക്കിലും വാട്ട്സ്ആപിലും ട്വിറ്ററിലുമൊക്കെ മെമെകളും ഗിഫ്റ്റുകളുമൊക്കെയായി വീഡിയോ പ്രചരിച്ചു. ബോളിവുഡിലെ പോലും മുന്‍നിര താരങ്ങളെ പിന്നിലാക്കി പ്രിയയ്ക്ക് സ്വീകാര്യത ലഭിച്ചു. ബോളിവുഡ് താരം റിഷി കപൂറും നടിയെ പുകഴ്ത്തി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. പ്രിയ ഇനിയും ഏറെ ആഘോഷിക്കപ്പെടുമെന്ന് റിഷി കപൂര്‍ ട്വീറ്റ് ചെയ്തു. ഇതേ പ്രായത്തിലുളള മറ്റുളളവര്‍ക്ക് നടി വെല്ലുവിളിയാണെന്നും അദ്ദേഹം പ്രശംസിച്ചു. ‘എന്താണ് എന്റെ കാലഘട്ടത്തില്‍ നിങ്ങള്‍ വരാതിരുന്നത്’ എന്ന് ചോദിച്ചാണ് അദ്ദേഹം ട്വീറ്റ് അവസാനിപ്പിച്ചത്.

എന്നാല്‍ ഇതിന് മറുപടി നല്‍കി പ്രിയയും രംഗത്തെത്തി. ‘റൊമാന്‍സിന്റെ രാജകുമാന്റെ’ പ്രശംസ തനിക്ക് ബഹുമതിയാണെന്നും മറ്റ് കലാകാരന്മാരില്‍ റിഷി കപൂര്‍ പരത്തുന്ന ഊര്‍ജം തര്‍ക്കരഹിതമാണെന്നും പ്രിയ മറുപടി നല്‍കി. എന്തായാലും പ്രിയയുടെ മറുപടിയും ഇപ്പോള്‍ ബോളിവുഡ് ലോകത്ത് ആരാധകര്‍ക്ക് പുതിയ ചര്‍ച്ചയ്ക്ക് വിഷയമായി.

റെക്കോര്‍ഡുകള്‍ തിരുത്തി മുന്നേറുന്ന പ്രിയ കഴിഞ്ഞ ദിവസം സണ്ണി ലിയോണിനേയും പിന്നിലാക്കിയിരുന്നു. ഏറ്റവും കൂടുതല്‍ ആളുകള്‍ ഗൂഗിളില്‍ തിരയുന്ന വ്യക്തിയായാണ് പ്രിയ മാറിയത്.

നേരത്തേ ബോളിവുഡ് സൂപ്പര്‍ താരം ദീപിക പദുക്കോണിന്റേയും മോണി റോയിയേയും പ്രിയ പിന്നിലാക്കിയിരുന്നു. കണ്ണടച്ച്‌ തുറക്കുന്ന വേഗത്തിലാണ് ഇന്‍സ്റ്റഗ്രാമിലും പ്രിയാ വാര്യര്‍ എന്ന ഈ മലയാളി സുന്ദരിക്ക് ഫോളോവേഴ്സ് കൂടുന്നത്. മോഹന്‍ലാലിനെയും ഇൻസ്റ്റഗ്രാമിലെ ടോപ്പ് വണ്‍ സെലിബ്രേറ്റിയായ ദുല്‍ഖര്‍ സല്‍മാനെയും കടത്തി വെട്ടുകയും ചെയ്തു.

ഇന്‍സ്റ്റഗ്രാമില്‍ ദുല്‍ഖറിനെയും കടത്തിവെട്ടി 21 ലക്ഷം ഫോളോവേഴ്സിനെയാണ് പ്രിയ നിമിഷങ്ങള്‍ക്കുള്ളില്‍ ഉണ്ടാക്കിയെടുത്തത്. 1.8 മില്യണിൽ നിന്നും സെക്കന്റുകള്‍ കൊണ്ടാണ് പ്രിയയുടെ ഫോളോവേഴ്സ് 1.9 മില്യണിലെത്തിയത്. വീണ്ടും നിമിഷങ്ങള്‍ കൊണ്ട് തന്നെ പ്രിയയുടെ ഫോളോവേഴ്സിന്റെ എണ്ണം രണ്ട് മില്യണിലെത്തി ദുല്‍ഖറിനെയും കടത്തി വെട്ടി.
കണ്ണടച്ച്‌ കാണിച്ച്‌ മലയാളികളുടെ മനസ് കവര്‍ന്ന പ്രിയയ്ക്ക് പാക്കിസ്ഥാന്‍, ഈജിപ്ത്, ടുണീഷ്യ, യുകെ തുടങ്ങി വിദേശ രാജ്യങ്ങളില്‍ വരെ ആരാധകരെ കൊണ്ട് നിറഞ്ഞു. പ്രിയയുടെ ഫോട്ടോകള്‍ക്കു പോലും പതിനായിരക്കണക്കിന് ലൈക്കുകളും കമന്റുകളുമാണ് വന്നു കൊണ്ടിരിക്കുന്നത്.
തൃശൂര്‍ സ്വദേശിനിയായ പ്രിയ വിമല കോളജിലാണ് പഠിക്കുന്നത്. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളാകാനെത്തിയ കുട്ടികളെ കണ്ട് അവരുടെ കഴിവുകള്‍ തിരിച്ചറിഞ്ഞ് മുന്നിലേക്ക് കൈപിടിച്ചുയര്‍ത്തിയത് സംവിധായകനായ ഒമര്‍ ലുലുവാണ്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Priya prakash varriers reply to rishi kapoors tweet is proof that she is on cloud nine

Next Story
മണിരത്‌നം ചിത്രത്തില്‍ അപ്പാനി ശരത്Appani Sarath
The moderation of comments is automated and not cleared manually by malayalam.indianexpress.com