scorecardresearch
Latest News

ആ നോട്ടമുണ്ടല്ലോ എന്റെ സാറേ: ടിക്‌ടോകിലും വൈറലായി പ്രിയ വാര്യർ

പെട്ടെന്ന് ക്യാമറ കണ്ടപ്പോഴുള്ള പ്രിയയുടെ രസകരമായ മുഖഭാവങ്ങളാണ് വീഡിയോയുടെ ഹൈലൈറ്റ്

Priya Warrier, Priya Varrier, Priya Prakash Varrier, Priya Prakash Warrier, Priya Warrier, Viral Video, Priya Varrier Photos, പ്രിയ വാര്യർ, പ്രിയ പ്രകാശ് വാര്യർ, Priya Varrier glamorous photos, Sridevi Bungalow, Sridevi Bungalow photos, Priya Varrier in Sridevi Bungalow, ശ്രീദേവി ബംഗ്ലാവ്, IE Malayalam, Indian Express Malayalam, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം, ഐഇ മലയാളം

ഒറ്റകണ്ണിറുക്കലിലൂടെ അന്താരാഷ്ട്ര തലത്തിൽ വരെ ശ്രദ്ധേയയായ യുവനടിയാണ് പ്രിയ വാര്യർ. അഭിനയിച്ച ആദ്യചിത്രം തിയേറ്ററുകളിലെത്തും മുൻപായിരുന്നു ഇന്റർനെറ്റ് ലോകത്തെ സെൻസേഷണൽ താരമായി പ്രിയമാറിയത്. ‘ഒരു അഡാർ ലവ്വ്’ എന്ന ചിത്രത്തിലെ കണ്ണിറുക്കൽ രംഗവും ഗൺ ഷോട്ട് രംഗവുമാണ് പ്രിയയെ ആദ്യം വാർത്തകളിലെ താരമാക്കിയത്.

അന്നു മുതൽ ഇന്റർനെറ്റ് ലോകത്തെ പ്രിയങ്കരിയാണ് പ്രിയ. ഇപ്പോഴിതാ, പ്രിയയുടെ ഒരു കാൻഡിഡ് വീഡിയോയാണ് വൈറലാവുന്നത്. ടിക്‌ടോക്കിലാണ് പ്രിയയുടെ വീഡിയോ വന്നിരിക്കുന്നത്. പ്രിയ അറിയാതെ സുഹൃത്ത് വീഡിയോ എടുക്കുന്നതും ക്യാമറ തന്നെ ശ്രദ്ധിക്കുന്നതായി കാണുമ്പോൾ പ്രിയയുടെ രസകരമായ മുഖഭാവങ്ങളും ഡയലോഗുമാണ് വീഡിയോയിൽ ഉള്ളത്. “ആ നോട്ടം, എന്റെ സാറേ.. എന്നുമെന്റെ വീക്ക്‌നെസ്സ് ആയിരുന്നു,” എന്ന ക്യാപ്ഷനോടെയാണ് വീഡിയോ ഷെയർ ചെയ്യപ്പെട്ടിരിക്കുന്നത്.

കഴിഞ്ഞ ഫെബ്രുവരിയിലാണ് പ്രിയ നായികയായ ‘ഒരു അഡാർ ലവ്വ്’ റിലീസിനെത്തിയത്. മലയാളത്തിനു പുറമെ ബോളിവുഡിലേക്കും ചുവടു വെച്ചിരിക്കുകയാണ് പ്രിയ ഇപ്പോൾ. ‘ശ്രീദേവി ബംഗ്ലാവ്’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ആദ്യടീസർ പുറത്തുവന്നപ്പോൾ മുതൽ വിവാദങ്ങളുടെ നിഴലിലാണ്. ബോളിവുഡ് ഇതിഹാസതാരം ശ്രീദേവിയുടെ ജീവിതകഥയാണ് ചിത്രം പറയുന്നതെന്ന അഭ്യൂഹങ്ങളാണ് ചിത്രത്തെ വിവാദമാക്കിയത്.

Read more: പ്രണയിച്ചിട്ടില്ല, ഇഷ്ടം ദുൽഖറിനോട്; മനസ്സു തുറന്ന് പ്രിയ വാര്യർ2018/

ശ്രീദേവിയുടെ ജീവിതത്തോട് സാമ്യമുള്ള നിരവധിയേറെ ദൃശ്യങ്ങൾ ആദ്യം പുറത്തുവന്ന ട്രെയിലറിൽ ഉണ്ടായിരുന്നു. ബാത്ത് ടബ്ബിൽ മുങ്ങിമരിച്ച സീനുകൾ വരെ ടീസറിൽ പുനരാവിഷ്കരിക്കപ്പെട്ടിരുന്നു. ഇതോടെ ചിത്രത്തിനെതിരെ ശ്രീദേവിയുടെ ഭർത്താവ് ബോണി കപൂർ വക്കീൽ നോട്ടീസ് അയക്കുകയായിരുന്നു. പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്യുന്ന ഈ ബോളിവുഡ് ചിത്രം പൂർണമായും ലണ്ടനിലാണ് ചിത്രീകരിച്ചിരിക്കുന്നത്.

Priya Varrier, Priya Prakash Varrier, Priya Varrier Photos, പ്രിയ വാര്യർ, പ്രിയ പ്രകാശ് വാര്യർ, Priya Varrier glamorous photos, Sridevi Bungalow, Sridevi Bungalow photos, Priya Varrier in Sridevi Bungalow, ശ്രീദേവി ബംഗ്ലാവ്, IE Malayalam, Indian Express Malayalam, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം, ഐഇ മലയാളം
Priya Warrier

“ചിത്രത്തെ കുറിച്ച് ഞാനിപ്പോൾ ഒന്നും പറയുന്നില്ല. അതു നിങ്ങൾ തിയേറ്ററിൽ പോയി കണ്ട് അറിയേണ്ടതാണ്.എന്റെ ചിത്രത്തിൽ ശ്രീദേവി എന്നത് ഒരു കഥാപാത്രവും നടിയുമാണ്. കഥാപാത്രത്തിന്റെ പേരാണത്. ആർക്കും ശ്രീദേവി എന്ന പേരുണ്ടാകാം. ശ്രീദേവിയുടെ ജീവിതത്തിൽ സംഭവിച്ച ചില പ്രത്യേക സംഭവങ്ങൾ ഈ കഥയിലുമുണ്ട്. ഇതൊരു സസ്പെൻസ് ത്രില്ലറാണ്. കൂടുതലൊന്നും സംസാരിക്കുന്നില്ല,” എന്നാണ് വിവാദങ്ങളോട് സംവിധായകൻ പ്രശാന്ത് മാമ്പുള്ളി പ്രതികരിച്ചത്.

Read more: ‘ശ്രീദേവി ബംഗ്ലാവ്’ വിവാദമാകുന്നു; പ്രിയ വാര്യരുടെ ചിത്രത്തിന് ബോണി കപൂർ വക്കീൽ നോട്ടീസ് അയച്ചു

അതേസമയം, ചിത്രവുമായി ബന്ധപ്പെട്ടുയർന്ന് വിവാദങ്ങളോട് പ്രിയ വാര്യർ പ്രതികരിച്ചത് ഇങ്ങനെ: ”ചിത്രത്തിലെ എന്റെ കഥാപാത്രത്തിന്റെ പേരാണ് ശ്രീദേവി. ഇത്തരം വിവാദങ്ങൾ സൃഷ്ടിക്കാൻ ആരും ആഗ്രഹിക്കാറില്ല. ട്രെയിലർ പുറത്തിറങ്ങിയതു മുതൽ പ്രേക്ഷകർ ആകാംക്ഷയിലാണ്. അത് നല്ലതാണ്. ഈ സിനിമ ശ്രീദേവിയെ കുറിച്ചുള്ളതാണോയെന്ന് തീരുമാനിക്കാൻ ഞങ്ങൾ പ്രേക്ഷകർക്ക് വിട്ടുകൊടുക്കുകയാണ്.” ഏറെ ഗ്ലാമറസ്സായിട്ടാണ് പ്രിയ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.

ചിത്രത്തിൽ പ്രിയ വാര്യരെ കൂടാതെ പ്രിയാംഷു ചാറ്റർജി, ആസിം അലി ഖാൻ, മുകേഷ് റിഷി തുടങ്ങി ബോളിവുഡിലെ പ്രമുഖ താരങ്ങളും അണിനിരക്കുന്നുണ്ട്. ആറാട്ട് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ചന്ദ്രശേഖർ എസ്‍.കെ, മനിഷ് നായർ, റോമൻ ഗിൽബെർട്ട് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ചിത്രം ഈ മാസം തിയേറ്ററുകളിലെത്തുമെന്നാണ് അണിയറപ്രവർത്തകർ അറിയിക്കുന്നത്. 70 കോടി രൂപ ബജറ്റിലാണ് ‘ശ്രീദേവി ബംഗ്ലാവ്’ ഒരുങ്ങുന്നത്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Priya prakash varrier tiktok viral video