Latest News
‘യെദ്യൂരപ്പ മികച്ച പ്രവർത്തനം കാഴ്ചവച്ചു;’ കർണാടക സർക്കാരിലെ നേതൃമാറ്റ സാധ്യത തള്ളി ജെ പി നദ്ദ
മഴ തുടരും; 14 ജില്ലകളിലും യെല്ലോ അലര്‍ട്ട്; മലയോര മേഖലകളില്‍ ജാഗ്രതാ നിര്‍ദേശം
അനായാസം പി.വി. സിന്ധു; റോവിങ്ങില്‍ അപ്രതീക്ഷിത കുതിപ്പ്
കൊടകരയില്‍ നഷ്ടപ്പെട്ട പണം ബി.ജെ.പി. നേതാക്കള്‍ പറഞ്ഞിട്ട് കൊണ്ടു വന്നത്; ധര്‍മ്മരാജന്റെ മൊഴി പുറത്ത്
രാജ്യത്ത് പ്രതിദിന കേസുകള്‍ 50,000 കടക്കരുത്; കേന്ദ്രത്തിന് വിദഗ്ധ സമിതിയുടെ നിര്‍ദേശം
39,742 പുതിയ കേസുകള്‍; 46 ശതമാനവും കേരളത്തില്‍

കഴുത്തിറങ്ങിയ വസ്ത്രം ധരിച്ചതിന് ട്രോൾ; ചുട്ട മറുപടി നൽകി പ്രിയ വാര്യർ

ഇത് എനിക്ക് പുതിയതൊന്നുമല്ല. ഞാൻ ദിവസേന ഇത്തരത്തിലുള്ള അപമാനങ്ങളിലൂടെ കടന്നു പോകാറുണ്ട്. ഈ ഭീഷണികൾ നിലനിൽക്കുമ്പോഴും ഇത്രയും ദൂരം എത്തിയതിൽ എനിക്ക് എന്നെക്കുറിച്ച് അഭിമാനമുണ്ട്

priya prakash varrier, social media, south film industry, bollywood, priya prakash photos, priya prakash south actress

ഒരു വശത്ത് സോഷ്യൽ മീഡിയ ഒരു അനുഗ്രഹമാണെങ്കിൽ മറുവശത്ത് അതൊരു ശാപവുമാണ്. താരങ്ങൾക്ക് തങ്ങളുടെ ആരാധകരുമായി ആശയവിനിമയം നടത്താൻ ഒരുപരിധി വരെ സോഷ്യൽ മീഡിയ സഹായിക്കുന്നുണ്ട്. അതേസമയം, ഇതേ പ്ലാറ്റ്‌ഫോം തന്നെ ചില സമയങ്ങളിൽ സെലിബ്രിറ്റികളുടെ വ്യക്തി ജീവിതം ദുരിതമാക്കുകയും ചെയ്യുന്നു. നടി പ്രിയ പ്രകാശ് വാര്യർ അടുത്തിടെ സോഷ്യൽ മീഡിയയിൽ പങ്കുവച്ച മനോഹരമായ ചില ചിത്രങ്ങളാണ് ഇത്തവണ നെറ്റിസൺസിന്റെ നെറ്റി ചുളിപ്പിച്ചിരിക്കുന്നത്.

Read more: ഈ നമ്മളെ എനിക്കെന്തിഷ്ടമാണെന്നോ; പൃഥ്വിയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് നസ്രിയ

Read More: ഇരുട്ടും ഭയവും മാത്രമായിരുന്നു ആ ദിവസങ്ങളിൽ; വിഷാദത്തെ കുറിച്ച് തുറന്നു പറഞ്ഞ് സനുഷ

ഫോട്ടോയിൽ അതിമനോഹരമായി രൂപകൽപ്പന ചെയ്ത ലെഹെംഗയാണ് പ്രിയ ധരിച്ചിരിക്കുന്നത്. എന്നാൽ വസ്ത്രത്തിന്റെ കഴുത്തിന് ഇറക്കം കൂടി എന്നും പറഞ്ഞ് പലരും താരത്തെ വിമർശിക്കുകയും ട്രോളുകയും ചെയ്തു. പക്ഷെ ഇക്കുറി ട്രോളുകളെ കണ്ടില്ലെന്ന് നടിക്കാൻ താരം കൂട്ടാക്കിയില്ല. തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ വിമർശകരുടെ വായടപ്പിക്കുന്ന മറുപടിയാണ് പ്രിയ നൽകിയിരിക്കുന്നത്.

“എന്റെ പോസ്റ്റിന് താഴെ ചില കമന്റുകളുണ്ടായിരുന്നു. കമന്റുകളുടെ നാലിൽ ഒന്നുപോലും വായിച്ച് തീർക്കാൻ എനിക്ക് സാധിച്ചിട്ടില്ല. തുടക്കത്തിൽ ചില കമന്റുകൾ വായിച്ചു. എല്ലാവരും ആ കമന്റുകൾ കാണേണ്ടതാണ് എന്നു തോന്നിയതുകൊണ്ട് അതിവിടെ പങ്കുവയ്ക്കാൻ ഞാൻ തീരുമാനിച്ചു. ഒരുപക്ഷെ ആ കമന്റ് ചെയ്തവർക്ക് നമ്മളെല്ലാവരും കൈയടിക്കേണ്ടതുണ്ട്. അതുകൊണ്ടല്ലേ ഇത്തരം ചെറിയ വിലകുറഞ്ഞ കാര്യങ്ങൾ അവർ പോസ്റ്റ് ചെയ്യുന്നത്. ഒരുതരം അംഗീകാരത്തിനോ അഭിനന്ദനത്തിനോ വേണ്ടി. നമുക്ക് അതവർക്ക് നൽകാം. എന്തായാലും എല്ലാവരോടും കരുണയോടെ പെരുമാറാനാണ് എന്നെ പഠിപ്പിച്ചിരിക്കുന്നത്. ഇവിടെയിപ്പോൾ വലിയൊരാളാകാനുള്ള അവസരമാണ് എനിക്ക് ലഭിച്ചിരിക്കുന്നത്. ഇത് എനിക്ക് പുതിയതൊന്നുമല്ല. ഞാൻ ദിവസേന ഇത്തരത്തിലുള്ള അപമാനങ്ങളിലൂടെ കടന്നു പോകാറുണ്ട്. ഈ ഭീഷണികൾ നിലനിൽക്കുമ്പോഴും ഇത്രയും ദൂരം എത്തിയതിൽ എനിക്ക് എന്നെക്കുറിച്ച് അഭിമാനമുണ്ട്. എല്ലാ സ്ത്രീകളും അങ്ങനെ ആയിരിക്കണം. ഇപ്പോൾ ഇത്രമാത്രം. എന്റെ ശൈലിയിൽ ശ്രദ്ധ ചെലുത്തിയതിന് നന്ദി. #ItsADressNotAYes #RefuseTheAbuse,” പ്രിയ കുറിച്ചു.

Read more: Priya Varrier Latest Photos on Instagram: ചെമ്പരത്തിപ്പൂവ് പോലെ; പ്രിയാ വാര്യരുടെ ഏറ്റവും പുതിയ ചിത്രങ്ങളേറ്റെടുത്ത് ആരാധകർ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Priya prakash varrier slams the trolls for shaming her for flaunting her curves

Next Story
ആത്മഹത്യയെ കുറിച്ചു വരെ ചിന്തിച്ചു; വിഷാദനാളുകളെ കുറിച്ച് സനുഷSanusha, Sanusha video, Sanusha depression
The moderation of comments is automated and not cleared manually by malayalam.indianexpress.com