പ്രിയ പ്രകാശ് വാര്യരുടെ ഹോളി ആഘോഷം സോഷ്യൽ മീഡിയയിൽ വൻഹിറ്റ്. ഒമർ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാറ് ലവ് സിനിമയിലെ മാണിക്യ മലരായ പൂവി എന്ന ഗാനത്തിലൂടെയാണ് പ്രിയ പ്രശസ്തയാവുന്നത്. പ്രിയയ്ക്കൊപ്പം റോഷൻ അബ്ദുൽ റഹൂഫും ഗാനരംഗത്തിലൂടെ സുപരിചതനായിക്കഴിഞ്ഞു.

പ്രിയയുടെയും റോഷന്റെയും ഹോളി ആഘോഷത്തിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാവുന്നത്. ‘ഇതിനു മുൻപ് ഇതുപോലെ ഒരിക്കലും ഹോളി ആഘോഷിച്ചിട്ടില്ല’, എന്നായിരുന്നു ഹോളി ആഘോഷത്തെക്കുറിച്ചുളള പ്രിയയുടെ വാക്കുകൾ. തന്റെ ആരാധകർക്കായി ഹോളി ആശംസകളും പ്രിയ നേർന്നിട്ടുണ്ട്.

പ്ലസ് ടു വിദ്യാർത്ഥികളുടെ കഥ പറയുന്ന സിനിമയാണ് ഒരു അഡാറ് ലവ്. ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന ഗാനം വൻഹിറ്റായിരുന്നു. ഗാനരംഗത്തിലെ കണ്ണിറുക്കലിലൂടെ ആയിരക്കണക്കിന് യുവാക്കളുടെ ഹൃദയമാണ് പ്രിയ കവർന്നെടുത്തത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ