സിനിമാ ചിത്രീകരണത്തിനിടയിൽ പലപ്പോഴും താരങ്ങൾക്ക് പലതരത്തിലുള്ള അപകടങ്ങൾ സംഭവിക്കാറുണ്ട്. ചിത്രീകരണത്തിനിടെ തനിയ്ക്കുണ്ടായ ഒരു അപകടത്തെ കുറിച്ച് പറയുകയാണ് നടി പ്രിയ വാര്യർ. ഒരു റൊമാന്റിക് സീൻ ചിത്രീകരിക്കുന്നതിനിടയിൽ ഓടി വന്നു നായകന്റെ തോളിൽ കയറുന്നതിനിടെ പ്രിയ പിടിവിട്ട് നിലത്തേക്ക് വീഴുകയായിരുന്നു.
View this post on Instagram
‘ചെക്ക്’ എന്ന തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിലായിരുന്നു സംഭവം. നായകൻ നിഥിനൊപ്പമുള്ള പ്രണയഗാനം ചിത്രീകരിക്കുമ്പോഴായിരുന്നു അപകടമുണ്ടായത്. ചന്ദ്രശേഖർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രിയയെ കൂടാതെ രാകുൽപ്രീത് സിങ്ങും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
ഒറ്റകണ്ണിറുക്കലിലൂടെ രാജ്യാന്തര തലത്തിൽ വരെ ശ്രദ്ധേയയായ യുവനടിയാണ് പ്രിയ വാര്യർ. ഒമർ ലവ് സംവിധാനം ചെയ്ത ‘അഡാർ ലവ്’ എന്ന ആദ്യ ചിത്രത്തിലൂടെ ലക്ഷക്കണക്കിന് ആരാധകരെയാണ് പ്രിയ നേടിയത്. ചിത്രത്തിലെ ‘മാണിക്യ മലരായ’ എന്ന ഗാനത്തിലെ പ്രിയയുടെ കണ്ണിറുക്കൽ വൈറലായെങ്കിലും അഭിനയം വിമർശനങ്ങൾ ഏറ്റുവാങ്ങി. സിനിമ പുറത്തിറങ്ങിയതോടെ ട്രോളന്മാരുടെയും പ്രിയങ്കരിയായി പ്രിയ മാറി. പിന്നീട് ബോളിവുഡിലേക്കായിരുന്നു പ്രിയയുടെ യാത്ര. ‘ശ്രീദേവി ബംഗ്ലാവ്’ എന്ന ചിത്രത്തിൽ മുഖ്യ വേഷത്തിൽ എത്തി. ഇതിനിടെ സ്നേഹവും വിമർശനവുമെല്ലാം പ്രിയയെ തേടിയെത്തി.
View this post on Instagram
ഇന്‍സ്റ്റഗ്രാമിലും റെക്കോർഡ് ഫോളോവേഴ്സ് ആണ് പ്രിയ വാര്യർക്കുള്ളത്. പ്രിയയുടടെ ഫോളോവേഴ്സിന്റെ എണ്ണം 6.9 മില്യനാണ്.
Read more: ഇങ്ങനെ മക്കളുണ്ടെങ്കില്‍ ശത്രുക്കള്‍ വേറെയെന്തിന്?; അക്ഷയ്-ട്വിങ്കിള്‍ കുടുംബഗ്രൂപ്പിലെ വിശേഷങ്ങള്‍