ഒന്നു കണ്ണടച്ചു തുറക്കുന്ന സമയംകൊണ്ടാണ് പ്രിയ പ്രകാശ് വാര്യര്‍ എന്ന പെണ്‍കുട്ടി ഇന്റര്‍നെറ്റിലെ താരമായി മാറിയത്. ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാറ് ലവ് എന്ന ചിത്രത്തിലെ നായികയെ ബോളിവുഡ് വരെ വാഴ്ത്തി. പ്രിയ ഇനി തമിഴിലേക്കു പോകുന്നു എന്നാണ് പതിയ വാര്‍ത്തകള്‍.
നളന് കുമാരസ്വാമിയുടെ പുതിയ ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് പ്രിയയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 2013ല്‍ വിജയ് സേതുപതിയും സഞ്ജിത റെഡ്ഡിയും അഭിനയിച്ച ‘സൂത് കാവും’ എന്ന ചിത്രത്തിന്റെ സംവിധായകനാണ് നളന് കുമാരസ്വാമി. 2016ല്‍ വിജയ് സേതുപതിയെ നായകനാക്കി ഒരുക്കിയ ‘കാതലും കടന്തു പോകും’ എന്ന ചിത്രമാണ് നളന് കുമാരസ്വാമി അവസാനമായി സംവിധാനം ചെയ്തത്.
Internet Wink sensation #PriyaPVarrier to debut in Tamil.. In a Dir #NalanKumarasamy movie.. pic.twitter.com/C6V4vsOcEE
— Ramesh Bala (@rameshlaus) April 12, 2018
ഒമര്‍ ലുലുവിന്റെ ചിത്രത്തിലെ ഒരു ചെറിയ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ എത്തിയതായിരുന്നു പ്രിയ വാര്യര്‍. എന്നാല്‍ ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന ഗാനത്തിലെ പ്രിയ കണ്ണിറുക്കുന്ന രംഗം ഹിറ്റായതോടെ പ്രിയയെ ചിത്രത്തിലെ കേന്ദ്രകഥാപാത്രമാക്കുകയായിരുന്നു. പ്രിയയ്ക്കു പ്രാധാന്യം നല്കാന് വേണ്ടി ചിത്രത്തിന്റെ സക്രിപ്റ്റും ക്ലൈമാക്സും മാറ്റിയെഴുതി എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഷാന്‍ റഹ്മാന് സംഗീതം നല്കി വിനീത് ശ്രീനിവാന് ആലപിച്ച ഗാനവും വളരെ ശ്രദ്ധനേടിയിരുന്നു. എന്നാല്‍ എല്ലാവരും ശ്രദ്ധിച്ചത് പ്രിയയെ തന്നെ ആയിരുന്നു. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണിത്. പ്രിയയെ കൂടാതെ, സിയാദ് ഷാജഹാന്, നൂറിന് ഷെരീഫ്, റോഷന് അബ്ദുള്‍ റഹൂഫ് എന്നിവരും ചിത്രത്തിലുണ്ട്. വരുന്ന ജൂണ്‍ 14ന് ചിത്രം തിയേറ്ററുകളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook