തെന്നിന്ത്യന്‍ നടി പ്രിയാമണിയുടെയും മുസ്തഫയുടേയും വിവാഹ വാര്‍ത്തകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ തരംഗമായപ്പോള്‍, വിവാഹ റിസപ്ഷന് പ്രിയാമണി അണിഞ്ഞ് നീല ഗൗണാണ് കൂട്ടത്തില്‍ കൂടുതല്‍ ഹിറ്റായത്.

സ്വന്തം പ്രണയം തുന്നിച്ചേര്‍ത്ത ഗൗണുമണിഞ്ഞാണ് പ്രിയ റിസപ്ഷനെത്തിയത്. പൂര്‍ണിമ ഇന്ദ്രജിത്ത് ഡിസൈന്‍ ചെയ്ത പ്രിയയുടെ വിവാഹ ഗൗണിന്റെ പ്രത്യേകത എന്താണെന്ന് ചിലര്‍ക്കെങ്കിലും മനസിലായി കാണും. ഗൗണിന്റെ പോക്കറ്റ് ബോര്‍ഡറില്‍ ഈ പ്രണയികളുടെ പേരായിരുന്നു പൂര്‍ണിമ തുന്നിച്ചേര്‍ത്തത്. മുത്തുകള്‍ കൊണ്ടാണ് ഇരുവരുടെയും പേരുകള്‍ ഗൗണില്‍ തുന്നിച്ചേര്‍ത്തത്.

#priyamani #PranaahByPoornimaIndrajith

A post shared by PRANAAH (@poornimaindrajith) on

താരജാഡകളില്ലാത്ത ലളിത വിവാഹമായിരുന്നു ഇരുവരുടേയും. ഇലക്ട്രിക് ബ്ലൂ ഗൗണും ഡയമണ്ട് നെക്ലേസും കമ്മലും ചെറിയൊരു ബ്രേസ്ലെറ്റും അണിഞ്ഞ പ്രിയ പൂര്‍വാധികം സുന്ദരിയായിരുന്നു. പ്രിയയുടെ ഗൗണിന് ചേരുന്ന സ്യൂട്ട് ധരിച്ചാണ് മുസ്തഫയും എത്തിയത്. ചിത്രങ്ങൾ പൂർണിമ തൻറെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ