തെന്നിന്ത്യന്‍ ചലച്ചിത്ര താരം പ്രിയാമണിയുടെ വിവാഹം ആഗസ്റ്റ് 23ന്. മൂന്നു മാസം മുമ്പാണ് ബെഗളൂരുവിൽ വച്ച് പ്രിയാമണിയുടേയും കാമുകനായ മുസ്തഫാ രാജുവിന്റെയും വിവാഹം നിശ്ചയിച്ചത്.

മുസ്തഫാ രാജും പ്രിയാമണിയും ഏറെ നാളായി പ്രണയത്തിലായിരുന്നു. ഈവന്റ് മാനേജ്‌മെന്റ് ബിസിനസ് നടത്തുകയാണ് മുസ്തഫ.

വിനയന്‍ സംവിധാനം ചെയ്ത സത്യമാണ് പ്രിയാമണിയുടെ ആദ്യ മലയാള ചിത്രം. പരുത്തി വീരന്‍ എന്ന തമിഴ് ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം താരത്തിന് ലഭിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ