പ്രമുഖ ദക്ഷിണേന്ത്യൻ ചലച്ചിത്ര താരമാണ് പ്രിയാമണി. സിനിമ രംഗത്തേക്ക് എത്തുന്നതിന് മുൻപ് മോഡലിങ് രംഗത്തും ശ്രദ്ധേയമായ സാന്നിദ്ധ്യമായിരുന്നു പ്രിയാമണി. വിവാഹ ശേഷം സിനിമ രംഗത്തു നിന്ന് വിട്ടുനിൽക്കുകയാണെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. ഇൻസ്റ്റഗ്രാമിൽ ഇന്ന് പ്രിയ പങ്കുവച്ച സാരിച്ചിത്രങ്ങൾ ആരുടേയും മനം കവരുന്നതാണ്.
Read More: നഴ്സുമാർക്ക് ആദരവുമായി പൂക്കളം ഒരുക്കി കല്യാണിയും നിഖിലയും
ബാംഗ്ലൂരിൽ ജനിച്ചു വളർന്ന പ്രിയാമണി ചലച്ചിത്രരംഗത്ത് തുടരുന്നതിന് മുമ്പായി മോഡലിംഗ് രംഗത്ത് പ്രവർത്തിച്ചിരുന്നു. 2002 ൽ തെലുങ്ക് ചലച്ചിത്രമായ എവാരെ അട്ടഗാഡും (2003) എന്ന ചിത്രത്തിലെ നായികയായി അരങ്ങേറ്റം നടത്തിയെങ്കിലും ഈ ചിത്രം ബോക്സ് ഓഫീസിൽ പരാജയപ്പെട്ടു. പിന്നീട് 2007 ൽ തമിഴ് റൊമാന്റിക് നാടകീയ ചിത്രമായ പരുത്തിവീരനിലെ ഗ്രാമീണ പെൺകൊടിയായ മുത്തഴക് എന്ന കഥാപാത്രത്തിന് വ്യാപകമായ അംഗീകാരം ലഭിക്കുകയും മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര അവാർഡിനോടൊപ്പം മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡും ലഭിച്ചു.
2008 ൽ മലയാളം സിനിമ തിരക്കഥയിൽ മാളവിക എന്ന കഥാപാത്രമായി അഭിനയിച്ചതിന് പ്രിയാമണിക്ക് കൂടുതൽ നിരൂപക പ്രശംസ ലഭിക്കുകയും മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ് ലഭിക്കുകയും ചെയ്തു. സത്യം, പ്രാഞ്ചിയേട്ടൻ ആൻഡ് ദി സെയിന്റ് തുടങ്ങിയ നിരവധി മലയാള ചിത്രങ്ങളിൽ പ്രിയാമണി അഭിനയിച്ചു. ഇവന്റ്സ് ഓർഗനൈസറായ മുസ്തഫ രാജാണ് ഭർത്താവ്.