കുഞ്ചാക്കോ ബോബനെ പോലെ തന്നെ നിറയെ ആരാധകരുണ്ട് മകൻ ഇസഹാക്ക് ബോബനും. 14 വർഷത്തെ കാത്തിരിപ്പിനുശേഷമാണ് കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും ഒരു കുഞ്ഞ് പിറന്നത്. 2019 ഏപ്രിൽ 16നായിരുന്നു ഇസഹാക്കിന്‍റെ ജനനം. ഇസുക്കുട്ടന്റെ ഫൊട്ടോകൾ ചാക്കോച്ചൻ ഇടയ്ക്കിടെ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യാറുണ്ട്.

സോഷ്യൽ മീഡിയയുടെ ഓമനയാണ് ഇസു. ചാക്കോന്റെ ഭാര്യ പ്രിയ പങ്കുവച്ചൊരു ഫൊട്ടോയാണ് ഇപ്പോൾ ഇസുക്കുട്ടന്റെ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഇസുക്കുട്ടനെ ചാക്കോച്ചൻ ലാളിക്കുന്ന ചിത്രങ്ങളാണ് പ്രിയ പോസ്റ്റ് ചെയ്തത്. അടുത്തിടെ അൽഫോൻസ് പുത്രൻ ഒരുക്കിയ ‘കഥകൾ ചൊല്ലിടാം’ എന്ന മ്യൂസിക് വീഡിയോയിൽ ചാക്കോച്ചനും മകനും ഒന്നിച്ചുളള സീനുകൾ ചേർത്തുളളതാണ് പ്രിയ പങ്കുവച്ച ഫൊട്ടോ. ‘അപ്പന്റെ 100 ഇരട്ടി ഫാൻസ്‌ ഉണ്ട് ചെക്കന്’ എന്നാണ് പ്രിയ പങ്കുവച്ച ചിത്രത്തിന് താഴെ ഒരു ആരാധകന്റെ കമന്റ്. മറ്റു നിരവധി പേരും ഫൊട്ടോയ്ക്ക് കമന്റ് ചെയ്തിട്ടുണ്ട്.

‘കഥകൾ ചൊല്ലിടാം’ മ്യൂസിക് വീഡിയോയ്ക്കുവേണ്ടി വരികൾ എഴുതിയതും ആലപിച്ചതും വിനീത് ശ്രീനിവാസനാണ്. കുഞ്ചാക്കോ ബോബന്‍, വിനീത് ശ്രീനിവാസന്‍, കൃഷ്ണ ശങ്കര്‍, വിനയ് ഫോര്‍ട്ട്, ഷറഫുദ്ദീന്‍ തുടങ്ങിയ താരങ്ങളും അവരുടെ മക്കളുമാണ് ഗാനത്തിൽ അഭിനയിച്ചിട്ടുളളത്. വായു, വെളിച്ചം, വെള്ളം, ഭൂമി എന്നിങ്ങനെ നാല് ഭാഗങ്ങളായി നാല് അച്ഛന്മാരെയും മക്കളെയും വീഡിയോയില്‍ കാണിച്ചിരിക്കുന്നു.

മ്യൂസിക് ആൽബത്തിലൂടെ ആദ്യമായ് അപ്പനോടൊപ്പം ക്യാമറയ്ക്ക് മുന്നിൽ ഇസുക്കുട്ടൻ എത്തുകയും ചെയ്തു. കഴിഞ്ഞ ഏപ്രിലിൽ ആയിരുന്നു ഇസഹാക്കിന്റെ ഒന്നാം പിറന്നാൾ. ചാക്കോച്ചന്റെ ലോകം തന്നെ ഇന്ന് ഇസയ്ക്ക് ചുറ്റുമാണെന്ന് വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ പ്രിയ പറഞ്ഞിരുന്നു.

Read More: അന്ന് ആരുമെന്നെ പിന്തുണച്ചില്ല; വിവാഹബന്ധം വേർപ്പെടുത്തിയ നാളുകളോർത്ത് അമല പോൾ

“ചാക്കോച്ചന്റെ ലോകം ഇപ്പോള്‍ മോനു ചുറ്റും തിരിഞ്ഞുകൊണ്ടിരിക്കുകയാണ്. കുഞ്ഞിനെ കെട്ടിപ്പിടിച്ചുറക്കുന്നു. എടുത്തു നടക്കുന്നു. കുഞ്ഞു വേണമെന്ന മോഹം പരാജയപ്പെടുമ്പോഴെല്ലാം സാരമില്ല, വിഷമിക്കേണ്ട നമ്മള്‍ ഹാപ്പിയായി ഇരുന്നാല്‍ മതിയെന്ന് പറഞ്ഞുകൊണ്ടിരുന്ന ആളാണ്. പക്ഷേ ഇപ്പോള്‍ അവനോടുള്ള ഇഷ്ടം കാണുമ്പോള്‍ ദൈവമേ, ഇത്രയും മോഹം മനസ്സില്‍? ഒളിപ്പിച്ചിട്ടാണോ എന്നെ ആശ്വസിപ്പിച്ചതെന്ന് തിരിച്ചറിയുന്നുണ്ട്.”

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook