/indian-express-malayalam/media/media_files/uploads/2020/11/Priya-anand.jpg)
സിനിമയില്‍ സഹ സംവിധായക ആകണം എന്നാഗ്രഹിച്ച് നടിയായി മാറിയ ആളാണ് പ്രിയ ആനന്ദ്. ശങ്കറിനെ അസ്സിസ്റ്റ് ചെയ്യണം എന്ന് സ്വപ്നം കണ്ട പ്രിയ ഇപ്പോള്‍ സൗത്ത് ഇന്ത്യയിലെ തിരക്കുള്ള നടികളില്‍ ഒരാളാണ്. പ്രിയ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. നോട്ട് മാല അണിഞ്ഞ് സ്റ്റൈലൻ ലുക്കിലാണ് ചിത്രങ്ങളിൽ പ്രിയ.
Read more: ‘ഉറക്ക പിച്ചിൽ എണീപ്പിച്ചു ഫോട്ടോ എടുപ്പിക്കുന്നത് എന്ത് കഷ്ടമാണ്’; ചിത്രങ്ങൾ പങ്കുവച്ച് ശരണ്യ മോഹൻ
'എ സിമ്പിൾ മർഡർ' എന്ന ഹിന്ദി വെബ് സീരിസിൽ അഭിനയിച്ചുവരികയാണ് പ്രിയ ഇപ്പോൾ. സച്ചിൻ പതക് സംവിാനം ചെയ്യുന്ന ഈ വെബ് സീരിസിൽ മുഹമ്മദ് സീഷൻ അയ്യൂബ്, സുശാന്ത് സിംഗ്, അമിത് സിയാൽ എന്നിവരും അഭിനയിക്കുന്നുണ്ട്.
'സുമോ' എന്ന തമിഴ് ചിത്രമാണ് അടുത്തായി റിലീസ് ചെയ്യാനുള്ള പ്രിയയുടെ ചിത്രം. ഹൊസിമിൻ സംവിധാനവും രാജീവ് മേനോൻ ഛായാഗ്രഹണവും നിർവ്വഹിക്കുന്ന ചിത്രത്തിൽ മിർച്ചി ശിവ, യോഗി ബാബു, സുമാ ഗുസ്തിതാരം യൊഷിനോരി താഷിരോ എന്നിവരാണ് മറ്റു താരങ്ങൾ.
'വാമനൻ' എന്ന ചിത്രത്തിലൂടെ 2009 ലാണ് പ്രിയ ആനന്ദ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് '180', 'ഇരുമ്പു കുതിരൈ', ഫ്യൂരി, രംഗ്രേസ് തുടങ്ങി ഇരുപത്തിഞ്ചിലേറെ ചിത്രങ്ങളിൽ പ്രിയ വേഷമിട്ടു. തമിഴിനു പുറമെ തെലുങ്ക്, ഹിന്ദി, മലയാളം തുടങ്ങിയ ഭാഷാ ചിത്രങ്ങളിലും അഭിനയിച്ച പ്രിയയുടെ ആദ്യ മലയാള ചിത്രം 'എസ്ര' ആയിരുന്നു. നിവിൻ പോളി- റോഷൻ ആൻഡ്രൂസ് ചിത്രം 'കായംകുളം കൊച്ചുണ്ണി',ദിലീപ്- ബി ഉണ്ണികൃഷ്ണൻ ചിത്രം 'കോടതിസമക്ഷം ബാലൻവക്കീൽ' എന്നീ ചിത്രങ്ങളിലും പ്രിയ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. അർജുൻ റെഡ്ഡിയുടെ തമിഴ് റീമേക്ക് ആയ ആദിത്യ വർമ്മയാണ് പ്രിയയുടെ മറ്റൊരു ചിത്രം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.