ക്രിക്കറ്റ് ദൈവം സച്ചിൻ ടെൻഡുക്കറെ നേരിൽ കണ്ട് പൃഥ്വിരാജ്. ബിർമിംഹാമിലെ എഡ്ജ്ബസ്റ്റൻ സ്റ്റേഡിയത്തിൽ വച്ചാണ് പൃഥ്വിരാജിന് സച്ചിനെ കാണാനായത്. ഇന്ത്യ പാക്കിസ്ഥാൻ മത്സരത്തിനിടെയാണ് പൃഥ്വി സച്ചിനെ കണ്ടത്. സച്ചിനുമൊത്ത് സെൽഫി എടുത്ത നടൻ സെൽഫിയും എടുത്തു. സച്ചിനെ കണ്ട വാർത്ത തന്റെ ഫെയിസ് ബുക്ക് പേജിലൂടെയാണ് പൃഥ്വിരാജ് പുറത്ത് വിട്ടത്. സച്ചിനുമൊത്തുള്ള ചിത്രവും പൃഥ്വിരാജ് പങ്ക്‌വെച്ചിട്ടുണ്ട്.

അതേസമയം തെന്നിന്ത്യൻ താരം ധനുഷും മൈതാനത്ത് എത്തി സച്ചിനെ കണ്ടിരുന്നു. സച്ചിനുമായൊത്തുള്ള ചിത്രം ധനുഷ് ഫെയിസ് ബുക്കിലൂടെ പങ്ക് വെച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ