കൊച്ചി: പൃഥ്വിരാജ് ചിത്രം രണത്തിന്റെ ടീസര്‍ പുറത്തിറങ്ങി. റഹ്മാന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്നതാണ് പുതിയ ടീസര്‍. പൃഥ്വിരാജിനെ നായകനാക്കി നിര്‍മല്‍ സഹദേവ് സംവിധാനം ചെയ്യുന്ന ചിത്രമാണ് രണം.

പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമായ മുംബൈ പൊലീസിനുശേഷം പൃഥ്വിരാജും റഹ്മാനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് രണം. ആക്ഷന് പ്രാധാന്യം നല്‍കിക്കൊണ്ട് ഒരുക്കുന്ന ചിത്രം കൂടിയാണ് രണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഹോളിവുഡ് സ്റ്റണ്ട് കോര്‍ഡിനേറ്റര്‍മാരായ ക്രിസ്റ്റിയല്‍ ബ്രൂനെറ്റി, ഡേവിസ് അലസി, ആരോമല്‍, എന്നിവരാണ് ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്. പൂര്‍ണ്ണമായും അമേരിക്കയില്‍ ചിത്രീകരിച്ചിരിക്കുന്ന ചിത്രത്തില്‍ ഇഷാതല്‍വാറാണ് നായികയായെത്തുന്നത്.
ഡെട്രോയിറ്റിലെയും ടൊറന്റോയിലെയും തെരുവുകളിലെ ഗുണ്ടാസംഘങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. കുടാതെ ചില യാഥാര്‍ത്ഥ്യ സംഭവങ്ങളും ചിത്രത്തിന് പശ്ചാത്തലമാകുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ