കൊച്ചി: ദി ഗ്രേറ്റ് ഫാദർ പൂർണമായും എല്ലാ തരം പ്രേക്ഷകരുടേയും അഭിരുചിക്കനുസരിച്ചുള്ള ഒരു സിനിമയായിരിക്കുമെന്ന് ചിത്രത്തിന്റെ നിർമാതാവും അഭിനേതാവുമായ പ്രിഥ്വിരാജ്.
മലയാള സിനിമയിൽ മുൻ വർഷങ്ങളിലെ പോലെ ഈ വർഷത്തിലും കഴിവുള്ള പുതു മുഖ സംവിധായകരുടേയും ഒരു പിടി നല്ല അഭിനേതാക്കളുടേയും കടന്ന് വരവാണ് സംഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതിന് വേണ്ടി ആഗസ്റ്റ് സിനിമയും ആഗസ്റ്റ് സിനിമാ ഫാമിലി അംഗങ്ങളും കഴിയുന്നത്ര പങ്ക് വഹിച്ചിരുന്നുവെന്നും പൃഥ്വി കൂട്ടിച്ചേര്‍ത്തു.

അതിന്റെ തുടർച്ചയെന്നോണം ഒരു പുതുമുഖ സംവിധായകനും തിരക്കഥാകൃത്തുമായ ഹനീഫ് അദേനിയെ ഞങ്ങൾ നാളെ മലയാള സിനിമയ്ക് സമ്മാനിക്കുന്നു. മലയാളിയുടെ മെഗാ താരം മമ്മൂട്ടിയുടെ കൂടെ പ്രിയ താരങ്ങളായ ആര്യയും സ്നേഹയും പ്രാധാന വേഷത്തിൽ അഭിനയിക്കുന്ന ” ദി ഗ്രേറ്റ് ഫാദർ പൂർണമായും എല്ലാ തരം പ്രേക്ഷകരുടേയും അഭിരുചിക്കനുസരിച്ചുള്ള ഒരു സിനിമയായിരിക്കും.

ആഗസ്റ്റ് സിനിമയ്ക്‌ ഇതുവരെ തന്ന പിന്തുണയും പ്രാർത്ഥനയും സ്നേഹവും ഇനിയും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. മമ്മൂട്ടിയുടെ കൂടെ ആര്യയും സ്നേഹയും പ്രാധാന വേഷത്തിൽ അഭിനയിക്കുന്ന ചിത്രം നാളെയാണ് തീയേറ്ററുകളിൽ എത്തുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ